കുടുംബാധിപത്യം കാരണമല്ല, കഠിനാധ്വാനത്തിലൂടെയാണ് മോദി പ്രധാനമന്ത്രിയായത്: അമിത് ഷാ

Webdunia
തിങ്കള്‍, 25 സെപ്‌റ്റംബര്‍ 2017 (17:43 IST)
കുടുംബാധിപത്യം കാരണമല്ല, കഠിനാധ്വാനത്തിലൂടെയാണ് നരേന്ദ്രമോദി പ്രധാനമന്ത്രിയായതെന്ന് ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. കോണ്‍ഗ്രസിലെ കുടുംബാധിപത്യത്തെയും അതിനെ ന്യായീകരിച്ച രാഹുല്‍ ഗാന്ധിയെയും തുറന്നടിച്ച് വിമര്‍ശിച്ചാണ് അമിത് ഷാ രംഗത്തെത്തിയിരിക്കുന്നത്.
 
കോണ്‍ഗ്രസ് പ്രീണന രാഷ്ട്രീയത്തിനും കുടുംബാധിപത്യത്തിനുമാണ് പ്രാധാന്യം നല്‍കുന്നത്. എന്നാല്‍ കഴിവ് അനുസരിച്ചുള്ള അംഗീകാരം നല്‍കുന്ന പാര്‍ട്ടിയാണ് ബി ജെ പി. കഠിനാധ്വാനം കൊണ്ടാണ്, കുടുംബമഹിമ കൊണ്ടല്ല നരേന്ദ്രമോദി ഇന്നത്തെ നിലയിലെത്തിയത്. ഇന്ത്യയുടെ രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും എല്ലാം അങ്ങനെതന്നെയാണ് - അമിത് ഷാ പറഞ്ഞു.
 
ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ ബി ജെ പി ഭരണത്തിനുകീഴില്‍ ഭദ്രമാണ്. അത് യു പി എ സര്‍ക്കാരിന്‍റെ കാലത്തേക്കാളും നല്ല നിലയിലാണ് - അമിത് ഷാ പറഞ്ഞു.
 
ക്രമസമാധാനനില മുമ്പെന്നത്തേക്കാളും ഇന്ന് ഉയര്‍ന്നുനില്‍ക്കുന്നു. നക്സലിസത്തിനും ഭീരര്‍ക്കുമെതിരെ ശക്തമായ നടപടിയുണ്ടായി - ബി ജെ പി ദേശീയ നിര്‍വാഹക സമിതി യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അമിത് ഷാ.

അനുബന്ധ വാര്‍ത്തകള്‍

Next Article