കശ്മീരിൽ സിആർപിഫ് ക്യാംപിനുനേരെ ആക്രമണം; നാലു ഭീകരരെ വധിച്ചു, ആയുധങ്ങള്‍ പിടിച്ചെടുത്തു

Webdunia
തിങ്കള്‍, 5 ജൂണ്‍ 2017 (08:03 IST)
ജമ്മു കശ്മീരില്‍ വീണ്ടും ഭീകരാക്രമണം. ബന്ദിപോരയിലെ സിആര്‍പിഎഫിന്റെ 45ാം ബറ്റാലിയന്‍ ക്യാമ്പിന് നേരെയാണ് ആക്രമണമുണ്ടായത്. ഏറ്റുമുട്ടലില്‍ നാലു ഭീകരരെ സൈന്യം വധിച്ചു. ഇന്നു പുലര്‍ച്ചെയാണ് ഏറ്റുമുട്ടല്‍ നടന്നത്. 
 
ഭീകരരിൽനിന്ന് പെട്രോളും ആയുധങ്ങളും സൈന്യം കണ്ടെടുത്തു. ഗ്രനേഡുകൾ, എകെ 47 റൈഫിളുകൾ തുടങ്ങിയവയാണ് കണ്ടെത്തിയത്. ആ പ്രദേശം സൈന്യം ഒഴിപ്പിച്ചു. കൂടുതല്‍ ഭീകരര്‍ പ്രദേശങ്ങളില്‍ ഒളിച്ചിരിപ്പുണ്ടോ എന്നറിയാനായി സൈന്യം തിരച്ചില്‍ നടത്തുകയാണ്‌.
Next Article