ഉമ്മന്‍‌ചാണ്ടി ആദ്യം സരിത നായർക്ക് മറുപടി നൽകട്ടെ എന്ന് വെങ്കയ്യ നായിഡു

Webdunia
വ്യാഴം, 12 മെയ് 2016 (19:28 IST)
സൊമാലിയ പരാമർശവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി വിശദീകരണം നൽകേണ്ട ആവശ്യമില്ലെന്ന് കേന്ദ്ര മന്ത്രി വെങ്കയ്യ നായിഡു. അത്തരത്തിലൊരു പ്രസ്താവന പ്രധാനമന്ത്രി നടത്തിയിട്ടില്ല. ജനങ്ങൾക്ക് കാര്യങ്ങളെല്ലാം മനസിലായിട്ടുണ്ട്. പ്രധാനമന്ത്രിക്ക് മറുപടി നല്‍കുന്നതിന് പകരം മുഖ്യമന്ത്രി സരിത നായർക്ക് മറുപടി നൽകട്ടേ എന്നും വെങ്കയ്യ നായിഡു പറഞ്ഞു.
 
അഴിമതി ആരോപണങ്ങളിൽ നിന്നു രക്ഷപ്പെടാനാണ് ഇപ്പോഴത്തെ വിവാദം. ലിബിയയിലെ നഴ്സുമാരെ നാട്ടിലെത്തിച്ചതിൽ ഉമ്മൻചാണ്ടിക്ക് ഒരു പങ്കുമില്ല. പ്രധാനമന്ത്രിയും സുഷമ സ്വരാജുമാണ് ഇതിനാവശ്യമായ നടപടികള്‍ കൈക്കൊണ്ടത്. അവരെ വിമാനത്താവളത്തിൽ സ്വീകരിക്കുക മാത്രമാണു മുഖ്യമന്ത്രി ചെയ്തതെന്നും വെങ്കിയ്യ നായിഡു കുറ്റപ്പെടുത്തി.
 
കേരളത്തിലെ ആദിവാസി ദളിത് മേഖലകളിലെ ശിശുമരണ നിരക്ക് സൊമാലിയയിലേക്കാൾ കൂടുതലാണെന്ന് കഴിഞ്ഞ ദിവസം മോദി കുറ്റപ്പെടുത്തിയിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നു വന്നിരുന്നു. പ്രസ്താവനയ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കേരളത്തിന്റെയും സൊമാലിയയുടെയും അവസ്ഥകൾ താരതമ്യം ചെയ്ത് പ്രധാനമന്ത്രിക്ക് തുറന്ന കത്തും എഴുതിയിരുന്നു. 

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
Next Article