രണ്ട് മണ്ഡലങ്ങളിലും ജയിച്ചാൽ വയനാട് നിലനിർത്താൻ രാഹുൽ ഗാന്ധി; അമേഠിയിൽ പ്രിയങ്ക ഉപതെരഞ്ഞെടുപ്പിൽ ജനവിധി തേടും

Webdunia
തിങ്കള്‍, 25 മാര്‍ച്ച് 2019 (08:40 IST)
കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നാടകീയ നീക്കങ്ങൾ. രാഹുല്‍ ഗാന്ധി മത്സരിക്കുന്നതിന് താത്പര്യം പ്രകടിപ്പിച്ചത് കൊണ്ടാണ് വയനാട്ടിലെയും വടകരയിലും സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകിയത് എന്നാണ് പുറത്ത് വരുന്ന വിവരം. അമേഠിക്കു പുറമെ വയനാട്ടിലും മത്സരിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തീരുമാനിച്ചു. ഇക്കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. ഔദ്യോഗിക അറിയിപ്പ് ഉടനുണ്ടാകും.
 
അമേഠിയിലും വയനാടും ജയിച്ചാൽ വയനാട് നിലനിര്‍ത്താന്‍ രാഹുല്‍ ഗാന്ധി തീരുമാനിച്ചു. ഇതോടെ അമേത്തിയില്‍ വരുന്ന ഉപതിരഞ്ഞെടുപ്പില്‍ ആര് മത്സരിക്കുമെന്നും പാര്‍ട്ടി ചര്‍ച്ച ചെയ്തു. സഹോദരിയും എ ഐസിസി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി ഇവിടെ നിന്ന് ഉപതിരഞ്ഞെടുപ്പില്‍ ജനവിധി തേടുന്നതിനാണ് സാധ്യത. അങ്ങനെയെങ്കിൽ ആവേശഭരിതമായ തെരഞ്ഞെടുപ്പ് തന്നെയായിരിക്കും ഇത്തവണത്തേത്.  
 
ദക്ഷിണേന്ത്യയില്‍ കോണ്‍ഗ്രസ് അനുകൂല തരംഗത്തിന് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ മത്സരം കാരണമാകുമെന്ന് വിലയിരുത്തല്‍. കേരളം, തമിഴ്നാട്, കര്‍ണാടക എന്നിടങ്ങളിലെ കോൺഗ്രസ് നേതാക്കൾ രാഹുലിനെ തങ്ങളുടെ നാട്ടിൽ മത്സരിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്.  
 
യുപിയിലെ അമേഠിയിലാണ് രാഹുല്‍ ഗാന്ധിയുടെ സ്ഥിരം മണ്ഡലം. അവിടെയും ഇത്തവണ രാഹുല്‍ മത്സരിക്കുന്നുണ്ട്. കഴിഞ്ഞതവണ രാഹുലുമായി ഏറ്റുമുട്ടിയ സ്മൃതി ഇറാനി തന്നെയാണ് അമേത്തിയിലെ ബിജെപിയില്‍ സ്ഥാനാര്‍ത്ഥി.  

അനുബന്ധ വാര്‍ത്തകള്‍

Next Article