വ്യാപം അഴിമതി കേസില്‍ ആരോപണ വിധേയനായ മധ്യപ്രദേശ് ഗവര്‍ണര്‍ രാം നരേഷ് യാദവിനെ തത്‌സ്ഥാനത്തു നിന്ന് മാറ്റിയേക്കും. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ മധ്യപ്രദേശ് ഗവര്‍ണറെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഹര്‍ജി പരിഗണിച്ച സുപ്രീംകോടതി ഈ വിഷയത്തില്‍ മധ്യപ്രദേശ് സര്‍ക്കാരിനും ഗവര്‍ണര്‍ക്കും കേന്ദ്രസര്‍ക്കാരിനും നോട്ടീസ് അയച്ചിരുന്നു.
വിദേശപര്യടനത്തിലുള്ള പ്രധാനമന്ത്രി നരേന്ദ്ര മോഡി തിരിച്ചെത്തിയാല്‍ ഉടന്‍ തന്നെ ഇതു സംബന്ധിച്ച് തീരുമാനം കൈക്കൊണ്ടേക്കും. ഗവര്‍ണറോട് രാജിവയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടേക്കുമെന്നാണ് സൂചന.
അന്വേഷണത്തിന്‍റെ ആദ്യ ഘട്ടത്തില്‍ രാം നരേഷ് യാദവിനെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും ഗവര്‍ണറെന്ന നിലയില്‍ ഭരണഘടന നല്‍കുന്ന സുരക്ഷിതത്വം കണക്കിലെടുത്ത് നടപടിയില്‍ നിന്നും ഒഴിവാക്കുകയായിരുന്നു.