കോടിക്കണക്കിനു രൂപ വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ ഇന്ത്യയിൽനിന്നു മുങ്ങിയ മദ്യവ്യവസായി വിജയ് മല്യയെ കൈമാറാൻ തയാറെന്ന് ബ്രിട്ടൻ. മല്യയെ സംബന്ധിച്ച എല്ലാ രേഖകളും ബ്രിട്ടൻ ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ബ്രിട്ടന്റെ കസ്റ്റഡിയിലുള്ള 17 പേരുടെ ലിസ്റ്റും അവര്‍ ഇന്ത്യക്ക് കൈമാറിയിട്ടുണ്ട്.
9000 കോടി രൂപ വായ്പ നൽകിയ ബാങ്കുകളെ വഞ്ചിച്ചാണ് കഴിഞ്ഞ വര്‍ഷം മല്യ രാജ്യംവിട്ടത്. മല്യയെ മടക്കികൊണ്ടുവരാനുള്ള കോടതി ഉത്തരവ് ആഭ്യന്തര മന്ത്രാലയം വിദേശകാര്യ മന്ത്രാലയത്തിന് കൈമാറിയിരുന്നു. ദേശസാല്‍കൃത ബാങ്കുകള്‍ നിയമ നടപടി സ്വീകരിച്ചതോടെ മാര്‍ച്ച് 2നാണ് വിജയ് മല്യ ഇന്ത്യയില്‍ നിന്ന് മുങ്ങിയത്.