വാവയുടെ ആരാധകര്‍ ഫാന്‍സ് അസോസിയേഷന്‍ തുടങ്ങുന്നു

Webdunia
വ്യാഴം, 10 ജൂലൈ 2014 (13:04 IST)
പാമ്പുപിടുത്തതില്‍ പ്രശസ്തനായ വാവ സുരേഷിനു ഫാന്‍സ് അസോസിയേഷന്‍.കേരളത്തിലെ എല്ലാ ജില്ലകളിലും അസോസിയേഷന്‍ രൂപീകരിക്കാനാണ്  വാവയുടെ ആരാധകര്‍ തീരുമാനിച്ചിരിക്കുന്നത്.

കേരളത്തില്‍ സിനിമ നടനല്ലാത്ത ഒരു വ്യക്തിയുടെ ആദ്യ ഫാന്‍സ് അസോസിയേഷനാകും വാവ ഫാന്‍സ് അസോസിയേഷന്‍. അസോസിയേഷന്‍ രൂപീകരണത്തിനുള്ള പ്രാഥമീക നടപടികള്‍ ആരംഭിച്ചു കഴിഞ്ഞെന്നാണ് റിപ്പോര്‍ട്ടുകള്‍.

പാമ്പുപിടുത്തത്തില്‍ അന്താരാഷ്ട്രനിലയില്‍ വരെ പ്രശസ്തനാണ് വാവ സുരേഷ്. അദ്ദേഹത്തെപ്പറ്റി ആനിമല്‍ പ്ലാനറ്റ് വരെ പരിപാടി സംപ്രേക്ഷണം ചെയ്തിരുന്നു.എറ്റവും കൂടുതല്‍ രാജവമ്പാലകളെ പിടിച്ചതിനുള്ള റെക്കോര്‍ഡും വാവയുടെ പേരിലുണ്ട്.















.