ലളിത് മോഡി വിവാദത്തില്‍പ്പെട്ട രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യ പ്രധാനമന്ത്രി നരേന്ദ്ര മോഡിയേയും ബിജെപി അധ്യക്ഷന്‍ അമിത് ഷായേയും കണാതേ മടങ്ങി. നീതി ആയോഗ് യോഗത്തിന് ശേഷം പ്രധാനമന്ത്രി, അമിത് ഷാ, അരുണ്‍ ജയ്റ്റ്‌ലി എന്നിവരുമായി വസുന്ധര രാജെ കൂടിക്കാഴ്ച നടത്തുമെന്നായിരുന്നു റിപ്പോര്‍ട്ട്.
മോഡിയും അമിത്ഷായും വസുന്ധരയെ കാണാന്‍ കൂട്ടാക്കിയില്ലെന്നാണ് വിവരം. തത്കാലം വസുന്ധരയ്‌ക്കെതിരെ കടുത്ത നടപടി വേണ്ടെന്നുതന്നെയാണ് പാര്‍ട്ടി നിലപാട്. കടുത്ത നിലപാട് വേണ്ടെന്നാണ് ആര്‍എസ്‌എസും സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്.