അടല്‍ ബിഹാരി വാജ്‌പേയിക്ക്‌ നാളെ ഭാരത രത്ന സമ്മാനിക്കും

Webdunia
വ്യാഴം, 26 മാര്‍ച്ച് 2015 (11:26 IST)
മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിക്കും പണ്ഡിറ്റ്‌ മദന്‍ മോഹന്‍ മാളവ്യയ്‌ക്കും പ്രസിഡന്റ്‌ പ്രണബ്‌ മുഖര്‍ജി ഭാരത് രത്ന ബഹുമതി സമ്മാനിക്കും. വാജ്പേയിക്കു നാളെയും മദന്‍ മോഹന്‍ മാളവ്യയ്ക്കു 30നുമാണ് ഭാരത രത്ന കൈമാറുക. 30 ന് മദന്‍ മോഹന്‍ മാളവ്യയുടെ ബന്ധുക്കള്‍ രാഷ്ട്രപതി ഭവനിലെത്തി ഭാരതരത്നം ഏറ്റുവാങ്ങും. 
 
27 ന് വാജ്‌പേയിയുടെ ഡല്‍ഹിയിലെ വസതിയില്‍ എത്തിയാകും പ്രസിഡന്റ്‌ ഭാരത രത്ന പുരസ്‌കാരം നല്‍കുക. വൈകിട്ട്‌ അഞ്ചിന്‌ വാജ്‌പേയിയുടെ താമസ സ്‌ഥലത്തെത്തുന്ന പ്രസിഡന്റിനെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ബി.ജെ.പിയിലെ മുതിര്‍ന്ന നേതാക്കളും ചേര്‍ന്നാകും സ്വീകരിക്കുക. കഴിഞ്ഞ ഡിസംബര്‍ 24നാണ്‌ പ്രസിഡന്റ്‌ ഇരുവര്‍ക്കും ഭാരത രത്ന പ്രഖ്യാപിച്ചത്‌.