വിവാദ കൂടിക്കാഴ്ച്; രഞ്ജിത് സിന്‍ഹ സത്യവാങ്മൂലം നല്‍കി

Webdunia
വെള്ളി, 12 സെപ്‌റ്റംബര്‍ 2014 (13:19 IST)
2ജി അനുവദിച്ചതുമായി ബന്ധപ്പെട്ട കേസില്‍ സിബിഐ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കി. ചില കമ്പനി ഉദ്യോഗസ്ഥരും കല്‍ക്കരിക്കേസ് പ്രതികളുമായി രഞ്ജിത് സിന്‍ഹ പലവട്ടം കൂടിക്കാഴ്ച് നടത്തിയെന്ന് കാട്ടിയാണ് അഭിഭാഷകന്‍ പ്രശാന്ത് ഭൂഷന്‍ സുപ്രീംകോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി നല്‍കിയിരുന്നു.

തുടര്‍ന്നാണ് സുപ്രീംകോടതി രഞ്ജിത് സിന്‍ഹയോട് സത്യവാങ്മൂലം നല്‍കാന്‍ ഉത്തരവിട്ടത്. സിബിഐ ഡയറക്ടര്‍ക്ക് എതിരെയുള്ള ആരോപണം ഗൌരവമുള്ളതാണെന്നും. പറയാനുള്ളത് രേഖാമൂലം അറിയിക്കണമെന്നും സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.

ടുജി കേസില്‍ ആരോപണം നേരിടുന്ന ഒരു കമ്പനി ഉദ്യോഗസ്ഥര്‍ രഞ്ജിത് സിന്‍ഹയുമായി കണ്ടതും സംസാരിച്ചതുമാണ് സുപ്രീം കോടതിയുടെ വിമര്‍ശനത്തിന് കാരണമായത്. രഞ്ജിത് സിന്‍ഹയുടെ വസതിയിലെ ഒറിജിനല്‍ വിസ്റ്റര്‍ ഡയറിയാണ് പ്രശാന്ത് ഭൂഷണ്‍ സുപ്രീംകോടതിക്ക് തെളിവായി കൈമാറിയത്.

1.76 ലക്ഷം കോടിരൂപയുടെ അഴിമതി നടന്ന ടുജി കേസില്‍ രഞ്ജിത് സിന്‍ഹയും ഒരു കമ്പനി ഉദ്യോഗസ്ഥനും പലതവണ കണ്ടുമുട്ടിയെന്നതിന് തെളിവാണ് വിസ്റ്റര്‍ ഡയറിയെന്ന് പ്രശാന്ത് ഭൂഷണ്‍ കോടതിയില്‍ പറഞ്ഞിരുന്നു. ഇക്കാര്യത്തില്‍ പത്ത് ദിവസത്തിനകം വിശദീകരണം നല്‍കാന്‍ രഞ്ജിത് സിന്‍ഹയോട് കോടതി ആവശ്യപ്പെട്ടിരുന്നത്. വിശിദീകരണം കിട്ടിയ ശേഷം ആവശ്യമായ തീരുമാനം എടുക്കുമെന്ന് കോടതി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.