സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ട്വിറ്ററിന്റെ ഇന്ത്യയിലെ മൂന്ന് ഓഫീസുകളില്‍ രണ്ടെണ്ണം പൂട്ടി; ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ നിര്‍ദേശം

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 17 ഫെബ്രുവരി 2023 (19:04 IST)
സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ട്വിറ്ററിന്റെ ഇന്ത്യയിലെ മൂന്ന് ഓഫീസുകളില്‍ രണ്ടെണ്ണം പൂട്ടി. ദല്‍ഹി, മുംബൈ ഓഫീസുകളാണ് അടച്ചുപൂട്ടിയത്. ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാനാണ് നിര്‍ദേശം. ചെലവ് കുറയ്ക്കല്‍ നടപടിയുടെ ഭാഗമായാണിത്. 
 
കഴിഞ്ഞ വര്‍ഷം അവസാനത്തോടെ ഇന്ത്യയിലെ ഏകദേശം 90 ശതമാനം ജീവനക്കാരെ ട്വിറ്റര്‍ പിരിച്ചുവിട്ടിരുന്നു. അതേസമയം സാങ്കേതിക കേന്ദ്രമായ ബെംഗളൂരുവിലെ ഓഫീസ് പ്രവര്‍ത്തനം തുടരുമെന്നാണ് അറിയാന്‍ സാധിക്കുന്നത്. ട്വിറ്ററിന്റെ ഇന്ത്യയിലുള്ള അധികൃതര്‍ ഇതുസംബന്ധിച്ചൊന്നും പ്രതികരിച്ചിട്ടില്ല.

അനുബന്ധ വാര്‍ത്തകള്‍

Next Article