15 ദിവസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനെ വില്‍ക്കാനുള്ള ശ്രമത്തിനിടെ അമ്മ ഉള്‍പ്പെടെ നാല് പേര് പിടിയില്‍. ഹൈദരാബാദിലെ ബന്സിലാല്പേട്ടിലാണ് സംഭവം. ഗാന്ധിനഗര്‍ പൊലീസ് കുഞ്ഞിനെ ശിശുക്ഷേമ സമിതിക്ക് കൈമാറി.
കുഞ്ഞിന്റെ അമ്മയായ വെങ്കിടാലക്ഷ്മി 20,000 രൂപയ്ക്കാണ് മാധവി എന്ന സ്ത്രീയ്ക്ക്കുഞ്ഞിനെ വില്ക്കാന് ശ്രമിച്ചത്. ഗംഗാധര്‍ റെഡ്ഡി, ശ്രീദേവി എന്നീ ഇടനിലക്കാര്‍ വഴിയായിരുന്നു വില്പന ശ്രമം.
പൊലീസ് നടത്തിയ റെയ്ഡിലാണ് ഇവരെ പിടികൂടിയത്. കുട്ടിയുടെ അമ്മയുള്‍പ്പെടെ നാലുപേര്‍ക്കെതിരെയും ബാലനീതി നിയമപ്രകാരമാണ് കേസെടുത്തു.