ബോളിവുഡ് താരം ഷാരൂഖ് ഖാനെതിരെ കേസെടുക്കാന്‍ ഉത്തരവ്. ഐ പി എല്‍ വിജയാഘോഷത്തിനിടെ വാങ്കഡെ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന പ്രശ്നങ്ങളുമായി ബന്ധപ്പെട്ടാണ് ഷാരുഖിനെതിരെ കേസെടുക്കുക. മഹാരാഷ്ട്ര ബാലവകാശ കമ്മീഷനാണ് കേസെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
വാംങ്കഡെ സ്റ്റേഡിയത്തില്‍ കുട്ടികളുടെ മുന്‍പില്‍ വച്ച് സെക്യൂരിറ്റി ഗാര്‍ഡുകളോഡ് അസഭ്യം പറഞ്ഞുവെന്നും ഇത് കുട്ടികള്‍ക്ക് മാനസീകമായ മാനസികാഘാതം ഉണ്ടാക്കിയതായും ആരോപിച്ചാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാനൊരുങ്ങുന്നത്. ഇന്ത്യന്‍ശിക്ഷാ നിയമവും ജുവൈനല്‍ ജസ്റ്റിസ് ആക്ട് പ്രകാരവുമാണ് ഷാരുഖിനെതിരെ കേസെടുക്കുക.
അമിത് മാരുവെന്ന സാമൂഹികപ്രവര്‍ത്തകനാണ് ഷാരുഖിനെതിരെ കമ്മീഷനെ സമീപിച്ചത്. 2012 മെയ് ആറിനാണ് സംഭവം നടന്നത്. സ്റ്റേഡിയത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കിയതിന് ഷാരുഖിനെ വാംങ്കഡെ സ്റ്റേഡിയത്തില്‍ അഞ്ച് കൊല്ലത്തേക്ക് വിലക്കിയിരുന്നു.