പ്രധാനമന്ത്രി നരേന്ദ്ര മോദി മേയ് എട്ടിനു തിരുവനന്തപുരത്ത്

Webdunia
ചൊവ്വ, 26 ഏപ്രില്‍ 2016 (11:21 IST)
പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാന നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ബി ജെ പി സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം മേയ് എട്ടിനു തിരുവനന്തപുരത്ത് എത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്.
 
തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം പ്രധാനമന്ത്രി കേരളത്തില്‍ മൂന്നു ദിവസങ്ങളിലായി അഞ്ച് റാലികളിലാവും പങ്കെടുക്കുക. ബി ജെ പി സംസ്ഥാന ഘടകം മേയ് 6, 8, 12 തീയതികളിലാണ് പ്രധാനമന്ത്രിയുടെ സംസ്ഥാന പ്രചരണത്തിനു തീയതി നിശ്ചയിച്ചിരിക്കുന്നത്.
 
ആലപ്പുഴ ജില്ലയില്‍ കുട്ടനാട്ടായിരിക്കും പ്രധാനമന്ത്രി പ്രസംഗിക്കുക. കാസര്‍കോട്, പാലക്കാട്, കൊച്ചി എന്നിവിടങ്ങളിലെ റാലികളിലും അദ്ദേഹം പങ്കെടുക്കും. 
 
അതേ സമയം ബി ജെ പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ സംസ്ഥാനത്ത് ഒട്ടാകെ 14 റാലികളില്‍ പങ്കെടുക്കും. ഇവരെക്കൂടാതെ കേന്ദ്രമന്ത്രിമാര്‍, വിവിധ സംസ്ഥാന മുഖ്യമന്ത്രിമാര്‍ എന്നിവര്‍ ഉള്‍പ്പെടെ 20 ലേറെ ബി ജെ പി നേതാക്കളും സംസ്ഥാനത്ത് പ്രചരണത്തിനെത്തും. 
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം