ജോലിയില്‍ മികവുപുലര്‍ത്താത്ത കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇനി വാര്‍ഷിക ഇന്‍ക്രിമെന്റ് ലഭിക്കില്ല. നിലവാരം പുലര്‍ത്തുന്ന ജീവനക്കാര്‍ക്കു മാത്രം ഇന്‍ക്രിമെന്റും സ്ഥാനക്കയറ്റവും നല്‍കിയാല്‍ മതിയെന്നാണ് തീരുമാനം. ഏഴാം ശമ്പള പരിഷ്‌കരണ കമീഷന്‍ നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ധനമന്ത്രാലയം പുറത്തിറക്കിയ ഉത്തരവിലാണ് ഈ നിബന്ധനയുള്ളത്.
അടിസ്ഥാന പ്രവര്‍ത്തന നിലവാരമില്ലാത്തവരെ ഭാവി വാര്‍ഷിക ഇന്‍ക്രിമെന്റുകള്‍ക്ക് പരിഗണിക്കേണ്ടെന്ന് കമ്മീഷന്‍ ശുപാര്‍ശ ചെയ്തിരുന്നു. ജോലി ചെയ്തില്ലെങ്കിലും പ്രമോഷനും ഇന്‍ക്രിമെന്റും സമയാസമയം ഉണ്ടാകുമെന്ന കാഴ്ചപ്പാടാണ് നിലനില്‍ക്കുന്നതെന്ന് ശമ്പള കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ എടുത്തു പറഞ്ഞിരുന്നു.
ജോലിയുടെ ആദ്യ 20 വര്‍ഷത്തിനകം തൊഴില്‍ മികവ് കൈവരിക്കാത്തവരുടെ വാര്‍ഷിക ഇന്‍ക്രിമെന്റ് തടഞ്ഞുവെക്കണമെന്ന ശിപാര്‍ശ അംഗീകരിച്ചതായി വിജ്ഞാപനത്തില്‍ വ്യക്തമാക്കി. കേന്ദ്ര ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഏഴാം ശമ്പള കമീഷന്‍ റിപ്പോര്‍ട്ട് പ്രകാരമുള്ള പുതുക്കിയ ശമ്പളം ആഗസ്റ്റ് മുതല്‍ നല്‍കുന്നതിന് ഗസറ്റ് വിജ്ഞാപനമായി. 2016 ജനുവരി ഒന്നു മുതല്‍ മുന്‍കാല പ്രാബല്യം നല്‍കിയാണ് ശമ്പളപെന്‍ഷന്‍ വര്‍ധന നടപ്പാക്കുന്നത്. കുടിശ്ശിക അടുത്ത മാര്‍ച്ച് 31നകം ലഭിക്കും.