ജമ്മുകശ്മീരില്‍ പാക് കേന്ദ്രീകൃത തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ കശ്മീരികളുടെ സാന്നിധ്യം കൂടിവരുന്നതായി സൈന്യത്തിന്റെ റിപ്പോര്‍ട്ട്. രാജ്യത്തിനെതിരെ നടക്കുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ കാശ്‌മീരികളുടെ പങ്ക് കൂടിവരുന്നതായും ഇത്തരക്കാരില്‍ കൂടുതലും വിദ്യാസമ്പന്നരാണെന്നും ചൊവ്വാഴ്‌ച സൈന്യം പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ വ്യക്‌തമാക്കുന്നു. കഴിഞ്ഞവര്‍ഷം യുവാക്കളായ 70 കാശ്‌മീരികളാണ് തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ നേരിട്ടു പങ്കെടുത്തത്. ഇവരില്‍ കൂടുതല്‍പേരും നിരോധിത സംഘടനയായ ലഷ്‌കര്‍-ഇ-തൊയ്‌ബയ്‌ക്കൊപ്പമാണ് പ്രവര്‍ത്തിച്ചത് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
2008ല്‍ മുബൈയില്‍ നടന്ന ആക്രമണത്തില്‍ തീവ്രവാദികള്‍ക്കൊപ്പം കശ്മീരികല്‍ളുടെ സാന്നിധ്യം തിരിച്ചറിഞ്ഞിരുന്നു. എന്നാല്‍ 2010 മുതലാണ് തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ കശ്മീരികളുടെ സജീവ സാന്നിധ്യം സ്ഥിരീകരിക്കപ്പെട്ടത്. ഇതേവരേയായി പൊലീസുമായുണ്ടായ ഏറ്റുമുട്ടലുകളില്‍ 112 കശ്മീരിക്കളാണ് കൊല്ലപ്പെട്ടത് എന്നാണ് സൈന്യത്തിന്റെ റിപ്പോര്‍ട്ട്. പാക് സേന അതിര്‍ത്തി ഗ്രാമങ്ങളിലെ യുവാക്കളെ പരീശീലനം നല്‍കി തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചുവരുന്നതായും സൈന്യം ആരോപിച്ചു.
കാശ്‌മീരിലെ യുവാക്കള്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിനെ രാജ്യം ഗൗരവത്തോടെയാണ് നോക്കികാണുന്നത്. തീവ്രവാദ സംഘടനകളില്‍ പ്രദേശത്തുനിന്നും അവസാനം ചേര്‍ന്നവരില്‍ ഡോക്‌ടറേറ്റു നേടിയ ഒരാളും ബിരുധാനന്തര ബിരുധമുള്ള എട്ടുപേരുമുണ്ടെന്നാണ് പ്രാഥമിക വിവരം.