ചായ വൈകി; ഭര്‍ത്താവ് ഭാര്യയെ കുത്തി കൊലപ്പെടുത്തി

Webdunia
വെള്ളി, 22 ഓഗസ്റ്റ് 2014 (15:46 IST)
ഒഡിഷയിലെ ഗുഹാലിപാല്‍ ഗ്രാമത്തില്‍ ചായ വൈകിയതിന്റെ പേരില്‍ മദ്ധ്യവയസ്‌കന്‍ ഭാര്യയെ കുത്തിക്കൊന്നു.56 കാരനായ മഹിള നായക് എന്ന ആളാണ് ഭാര്യയെ കുത്തിക്കൊന്നത്.

കഴിഞ്ഞ തിങ്കളാഴ്ച രാവിലെ ചായ വൈകിയതിന് നായക് ഭാര്യയെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. മര്‍ദ്ദനത്തെത്തുടര്‍ന്ന് ഭക്ഷണം പാകം ചെയ്യാതിരുന്ന ഭാര്യയുടെ നടപടിയിലും ഇയാളും ഭാര്യയുമായി വാക്കേറ്റമുണ്ടായി.

ബുധനാഴ്ച രാത്രി വീണ്ടും വാക്തര്‍ക്കം ഉണ്ടാകുകയും  ഇതേത്തുടര്‍ന്ന് മൂര്‍ച്ചയുളള കത്തി ഉപയോഗിച്ച് ഇയാല്‍ ഭാര്യയെ കുത്തി കൊലപ്പെടുത്തുകയുമായിരുന്നു.