വോട്ടെണ്ണല്‍ ദിനമായ മെയ് രണ്ടിന് തമിഴ്‌നാട്ടില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. കൊവിഡ് സംസ്ഥാനത്ത് രൂക്ഷമാകുന്ന സാഹചര്യത്തിലാണ് നടപടി. എന്നാല്‍ സര്‍ക്കാരിന്റേയും പാര്‍ട്ടി അധികാരികളുടെയും യാത്രകള്‍ക്ക് തടസങ്ങള്‍ ഉണ്ടാകില്ലെന്ന് അറിയിച്ചിട്ടുണ്ട്. നിലവിലുള്ള രാത്രികാല കര്‍ഫ്യു തുടരും. രാത്രി പത്തുമണിമുതല്‍ രാവിലെ നാലുവരെയാണ് കര്‍ഫ്യു.
അതേസമയം തിരഞ്ഞെടുപ്പ് ദിവസം കേരളത്തില്‍ ലോക്ഡൗണ്‍ വേണ്ടെന്നാണ് ഹൈക്കോടതി വിധി. ആഹ്ലാദപ്രകടനങ്ങള്‍ ഉണ്ടാകുമെന്നും ഇത് കൊവിഡ് വ്യാപനത്തിന് ഇടയാകുമെന്നും അറിയിച്ചുകൊണ്ടുള്ള ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ തീരുമാനം. സര്‍ക്കാരിന്റേയും തിരഞ്ഞെടുപ്പ് കമ്മീഷന്റെയും അഭിപ്രായം കണക്കിലെടുത്താണ് കോടതി തീരുമാനം എടുത്തത്.