ഹരിക്കാന്‍ അറിയാതിരുന്ന അധ്യാപികയെ ബേസിക് ശിക്ഷാ അധികാരി സസ്‌പെന്‍ഡ് ചെയ്തു. ബിധാനുവില്‍ ഹര്‍ഷ പ്രൈമറി സ്‌കൂളിലെ രുചി ശ്രീവാസ്തയെയാണ് 315 എന്ന സംഖ്യ മൂന്നു കൊണ്ട് ഹരിക്കാന്‍ അറിയില്ലെന്ന പേരില്‍ സസ്‌പെന്‍ഡ് ചെയ്‌തത്.
കഴിഞ്ഞ ദിവസം സ്‌കൂളില്‍ സന്ദര്‍ശനം നടത്തിയ ബേസിക് ശിക്ഷാ അധികാരി മൂന്നാം ക്ലാസിലെ വിദ്യാര്‍ഥികളോട് 312 എന്ന് അക്കത്തില്‍ എഴുതാന്‍ ആവശ്യപ്പെട്ടു. എഴുതാന്‍ അറിയില്ലെന്ന് കുട്ടികള്‍ പറഞ്ഞതോടെ 315 എന്ന സംഖ്യ മൂന്നു കൊണ്ട് ഹരിക്കാന്‍ അധ്യാപികയോട് അധികാരി ആവശ്യപ്പെടുകയായിരുന്നു.
ചോക്കുമായി ഹരിക്കാന്‍ അറിയാതെ ബോര്‍ഡിന് സമീപം മിനിറ്റുകളോളം നില്‍പ്പ് തുടര്‍ന്ന അധ്യാപികയെ സസ്‌പെന്‍ഡ് ചെയ്യാന്‍ ബിഎസ്എ ആവശ്യപ്പെടുകയായിരുന്നു. ഇതേ സ്‌കൂളില്‍ പല അധ്യാപകരും പഠിപ്പിക്കുന്നതിന് പകരം മൊബൈല്‍ ഫോള്‍ ഉപയോഗിച്ച് സമയം കളയുകയാണെന്നും റിപ്പോര്‍ട്ട് ഉണ്ട്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലുംട്വിറ്ററിലും പിന്തുടരുക.