കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന്റെ ഇടപെടലിനെ തുടര്‍ന്ന് ഒമാനില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്ന ഇന്ത്യന്‍ ഫോട്ടോഗ്രാഫര്‍ക്ക് ജീവിതം തിരികെ ലഭിച്ചേക്കും. 25 ദിവസമായി ഒമാനിലെ സ്വകാര്യ ആശുപത്രിയില്‍ ഗുരുതരമായി സ്ട്രോക്ക് വന്ന അവസ്ഥയില്‍ ചികിത്സയില്‍ കഴിയുകയാണ് ഭാസ്കരന്‍ ഹരിദാസ് എന്ന 64 കാരനായ ഫോട്ടോഗ്രാഫര്‍. ഇദ്ദേഹത്തിന് സഹായം നല്‍കണം എന്നഭ്യര്‍ഥിച്ച് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന്റെ ട്വിറ്റര്‍ അക്കൌണ്ടിലേക്ക് വിക്രാന്ത് മാലിക് എന്ന ഒമാനിലെ ഒരു സാമൂഹ്യ പ്രവര്‍ത്തകന്‍ ട്വീറ്റ് ചെയ്തതൊടെയാണ് ഹരിദാസിന്റെ ജീവിതം രക്ഷപ്പെടാന്‍ ഇടയാക്കിയത്.
ട്വീറ്റ് ശ്രദ്ധയില്‍ പെട്ട സുഷമാ സ്വരാജ് മിനുട്ടുകള്‍ക്കുള്ളില്‍ പ്രതികരണവുമായി രംഗത്തെത്തി. മന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്ന് ഇന്ത്യന്‍ ഒമാനിലെ ഇന്ത്യന്‍ എംബസി ഹരിദാസ് ചികിത്സയില്‍ കഴിയുന്ന മസ്കറ്റിലെ ആശുപത്രിയില്‍ എത്തി വിവരങ്ങള്‍ അന്വേഷിച്ച് മന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കി. എംബസി അധികൃതര്‍ തുടര്‍ച്ചായി വിവരങ്ങള്‍ മന്ത്രിക്ക് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. കേരളത്തിലെ ആലപ്പുഴയിലുള്ള ചെങ്ങന്നൂര്‍ സ്വദേശിയാണ് ഹരിദാസ്
ഇവരുടെ റിപ്പോര്‍ട്ട് പഠിച്ചതിനു ശേഷം ഹരിദാസ് ഇപ്പോള്‍ വെന്റിലേറ്ററിലാണെന്നു, വിമാനമാര്‍ഗം ഇന്ത്യയിലെത്തിക്കാന്‍ സാധിക്കില്ല എന്നും മന്ത്രി അറിയിച്ചു. ഇനി മുന്നോട്ടു അല്‍പ്പം ശമനം ഉണ്ടാകുമ്പോള്‍ ഇന്ത്യയിലേക്ക് കൊണ്ടുവരുകയും ചെയ്യുമെന്ന് മന്ത്രി ഉറപ്പ് നല്‍കുകയും ചെയ്തു. വര്‍ഷങ്ങളായി ഒമാനില്‍ ജീവിക്കുന്നവരാണ് ഹരിദാസും കുടുംബവും. ഇവിടെ ഒരുസ്റ്റുഡിയോ സ്ഥാപിക്കുന്നതിനായുള്ള പരിശ്രമത്തിലായിരുന്നു ഹരിദാസ്. എന്നാല്‍ പ്രായാധിക്യം മൂലം അധികൃതര്‍ ആവശ്യപ്പെട്ട മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ഇദ്ദേഹത്തിന് സാധിച്ചിരുന്നില്ല.
ഈ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് മൂലം ഇദ്ദേഹത്തിന് രാജ്യത്ത് തങ്ങാനുള്ള വിസ പുതുക്കാന്‍ പോലും സാധിച്ചിരുന്നില്ല. ഈ സമയത്താണ് ഇദ്ദേഹത്തിന് സ്ട്രോക്ക് വരുന്നത്. ഇതില്‍ നിന്ന് ചികിത്സയിലൂടെ രക്ഷപ്പെട്ടെങ്കിലും ചികിത്സയ്ക്കായി സമ്പാദ്യങ്ങള്‍ എല്ലാം ഉപയോഗപ്പെടുത്തിയതിനാല്‍ ഇവര്‍ക്ക് സാധിച്ചിരുന്നില്ല. അതിനാല്‍ ഇദ്ദേഹത്തിന്റെ ഭാര്യ മോഹന ജോലിക്കു പോകുന്നതുകൊണ്ടാണ് ഇവര്‍ കഴിഞ്ഞുകൂടിയിരുന്നത്.
ഇപ്പോള്‍ ഉണ്ടായിരിക്കുന്നത് രണ്ടാമത്തെ സ്ട്രോക്കാണ്. ഇതിനോടകം തന്നെ 6000 ഒമാന്‍ റിയാല്‍ ഇദ്ദേഹത്തിന് ചെലവ് വന്നിരുന്നു. ഇതില്‍ ഭൂരിഭാഗവും ഒമാനിലെ സാമൂഹ്യ പ്രവര്‍ത്തകരും മലയാളികളും പിരിച്ചു നല്‍കി. ബാക്കി പണത്തിന് എന്തുചെയ്യും എന്ന് കരുതിയിരിക്കുമ്പോളായിരുന്നു വിദേശകാര്യമന്ത്രിയുടെ ഇടപെടല്‍ ഉണ്ടായിരിക്കുന്നത്. ഇതിനു മുമ്പ് യമനില്‍ നിന്ന് ഇന്ത്യക്കാരെ രക്ഷിച്ചപ്പോളും മന്ത്രിയുടെ ട്വിറ്റര്‍ ഇടപെടല്‍ ഇന്ത്യക്കാര്‍ക്ക് തുണയായിരുന്നു.