ആശാറാം ബാപ്പുവിന് ജാമ്യമില്ല

Webdunia
തിങ്കള്‍, 5 ജനുവരി 2015 (18:46 IST)
പതിനാറുകാരിയെ ആശ്രമത്തില്‍ പീഡനത്തിനിരയാക്കിയ കേസില്‍ ആള്‍ദൈവം ആശാറാം ബാപ്പുവിന് ജാമ്യമില്ല. ആരോഗ്യ കാരണങ്ങളാല്‍ ജാമ്യമനുവദിക്കണമെന്ന ആശാറാമിന്റെ ആ‍വശ്യം സുപ്രീം കോടതി തള്ളുകയായിരുന്നു.

രാജസ്ഥാനിലെ ജോദ്പൂരില്‍ ഹോസ്റ്റലില്‍ വെച്ച് 16 വയസ്സായ പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് ഇന്ത്യന്‍ ശിക്ഷാ നിയമം 376 ആം വകുപ്പ് പ്രകാരം ആശാറാമിനെതിരെ ഡല്‍ഹി പൊലീസ് കേസെടുത്തിരുന്നു.

നേരത്തേ ജോധ്പുര്‍ ആസ്പത്രിയില്‍നിന്നുള്ള മെഡിക്കല്‍റിപ്പോര്‍ട്ടുമായി ഇദ്ദേഹം നല്‍കിയ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും   ട്വിറ്ററിലും  പിന്തുടരുക.