ജയലളിതയുടെ ഹര്‍ജി സുപ്രീം കോടതി തള്ളി

ചൊവ്വ, 17 ജൂണ്‍ 2014 (14:28 IST)
അനധികൃത സ്വത്ത്‌ സമ്പാദനക്കേസില്‍ കീഴ്ക്കോടതി വിചാരണ സ്റ്റേ ചെയ്യണമെന്ന തമിഴ്‌നാട്‌ മുഖ്യമന്ത്രി ജയലളിതയുടെ ഹര്‍ജി സുപ്രീം കോടതി തള്ളി.

ബാംഗളൂരിലെ പ്രത്യേക കോടതിയിലാണ്‌ ജയലളിതയും മറ്റ്‌ മൂന്ന്‌ പേരും പ്രതികളായ കേസിന്റെ വിചാരണ നടക്കുന്നത്‌. ഇത്‌ നിര്‍ത്തിവയ്ക്കണമെന്നായിരുന്നു ജയലളിത സമര്‍പ്പിച്ച ഹര്‍ജിയിലെ ആവശ്യം.

ജയലളിതയുടെ ഹര്‍ജി അനുവദിക്കരുതെന്ന്‌ തമിഴ്‌നാട്ടിലെ ഡയറക്ട്രേറ്റ്‌ ഓഫ്‌ വിജിലന്‍സ്‌ ആന്റ്‌ ആന്റി കറപ്ഷന്‍ ബ്യൂറോ സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടു. മേയ്‌ 26-ന്‌ സുപ്രീം കോടതിയുടെ അവധിക്കാല ബഞ്ച്‌ ജൂണ്‍ ആറു വരെ ജയലളിതയുടെ വിചാരണ നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിട്ടിരുന്നു.

വെബ്ദുനിയ വായിക്കുക