ശശി തരൂര്‍ എംപിയുടെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ മരണം ഡല്‍ഹി പൊലീസിലെ പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കും. നിലവില്‍ സുനന്ദയുടെ മരണം അന്വേഷിക്കുന്നത് ഡല്‍ഹി പൊലീസാണ്. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ മരണത്തില്‍ കൂടുതല്‍ ആക്ഷേപങ്ങള്‍ ഉയര്‍ന്നുവന്ന സാഹചര്യത്തിലാണ് പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാന്‍ ഡല്‍ഹി പൊലീസ് തീരുമാനിച്ചത്.
സുനന്ദ പുഷ്‌കറിന്റെ മരണത്തിലെ പുതിയ ഫോറന്‍സിക് റിപ്പോര്‍ട്ട് ആവശ്യപ്പെടും. സംഭവത്തില്‍ എയിംസിലെ ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ടില്‍ ആശങ്കയുണ്ടെന്നും ഡല്‍ഹി പൊലീസ് വ്യക്തമാക്കുന്നുണ്ട്. സുനന്ദയുടെ മരണത്തിന് കാരണം വിഷം ഉള്ളില്‍ ചെന്നതാണെന്നാണ് ആന്തരികാവയവങ്ങളുടെ പരിശോധനാ ഫലം.
ഇവര്‍ക്ക് കരള്‍, ഹൃദയ, ശ്വാസകോശ സംബന്ധമായ രോഗങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും. അതിനാല്‍ കനത്ത തോതില്‍ മരുന്ന് ഉപയോഗിച്ചതല്ല മരണത്തിന് കാരണമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും റിപ്പോര്‍ട്ടും ആന്തരികാവയവ പരിശോധനാ ഫലവും തമ്മില്‍ പൊരുത്തമില്ലാതിരുന്നതിനാല്‍ ആണ് ആന്തരികാവയവങ്ങളുടെ പരിശോധനാ വീണ്ടും നടത്താന്‍ തീരുമാനിച്ചത്.