ആത്മഹത്യശ്രമത്തിനിടയില്‍ യുവാവ് ചെന്ന് ചാടിയത് മുതലക്കൂട്ടത്തിന്റെ നടുവില്

Webdunia
ബുധന്‍, 7 ഒക്‌ടോബര്‍ 2015 (14:25 IST)
ആത്മഹത്യശ്രമത്തിനിടയില്‍ യുവാവ് ചെന്ന് ചാടിയത് മുതലക്കൂട്ടത്തിന്റെ നടുവില്‍. വഡോദരയിലെ വിശ്വമൈത്രി നദിയിലേക്കാണ് മുകേഷ് എന്ന ഇരുപത്തഞ്ചുകാരന്‍ ചാടിയത്. എന്നാല്‍ ചെന്നുപെട്ടതോ വിഴുങ്ങാനായി വാ പിളര്‍ന്നു നില്‍ക്കുന്ന എട്ട് മുതലകളുടെ നടുവിലേക്ക്.

ഇയാളുടെ നിലവിളി കേട്ടെത്തിയ നാട്ടുകാര്‍ അര മണിക്കൂറോളം നീണ്ട പരിശ്രമത്തിന് ശേഷം ഇയാളെ രക്ഷപെടുത്തി. ഗുരുതരമായി പരിക്കേറ്റ മുകേഷ് ചികിത്സയിലാണ്.വിശ്വമൈത്രി നദിയില്‍ 260ല്‍ അധികം മുതലകള്‍ ഉള്ളതായാണ് കണക്ക്. ഈ വര്‍ഷം ഇതുവരെ ഒന്‍പത് പേര്‍ ഇവിടെ മുതലകളുടെ ആക്രമണത്തിനിരയായി. ഇതില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു.