വന്ധ്യംകരണ പാളിച്ച: പിഴവ് പറ്റിയിട്ടില്ലെന്ന് ഡോക്ടര്‍

വ്യാഴം, 13 നവം‌ബര്‍ 2014 (13:40 IST)
ഛത്തീസ്ഗഡിലെ കൂട്ടവന്ധ്യംകരണ ശസ്ത്രക്രിയയെ തുടര്‍ന്ന് 14 സ്ത്രീകള്‍ മരിക്കാനിടയായ സംഭവത്തില്‍ തനിക്ക് യാതൊരു പിഴവും പറ്റിയിട്ടില്ലെന്ന് അറസ്റ്റിലായ ഡോക്ടര്‍ ആര്‍കെ ഗുപ്ത. സംഭവത്തില്‍ തനിക്ക് മാത്രമല്ല ഉത്തരവാദിത്വമെന്നും, സ്ത്രീകള്‍ക്ക് നല്‍കിയ മരുന്നുകളാവാം മരണത്തിന് ഇടയാക്കിയതെന്നും ഡോക്ടര്‍ ആരോപിച്ചു.

സ്ത്രീകള്‍ മരിക്കാനിടയായ സംഭവത്തില്‍ നിന്ന് സര്‍ക്കാരിനും ഭരണധികാരികള്‍ക്കും ഒഴിഞ്ഞുമാറാനാകില്ല. ഇത്രയും ശസ്ത്രക്രിയകള്‍ നടത്താന്‍ തനിക്ക് സമ്മര്‍ദ്ദം ഉണ്ടായിരുന്നുവെന്നും. സ്ത്രീകള്‍ക്ക് നല്‍കിയ മരുന്നുകള്‍ വിദഗ്ദമായ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും ഡോക്ടര്‍ ആര്‍ കെ ഗുപ്ത ആവശ്യപ്പെട്ടു. അതേസമയം തന്നെ പൊലീസ് അറസ്‌റ്റ് ചെയ്തുവെന്ന വാര്‍ത്തകള്‍ തെറ്റാണെന്നും. താന്‍ പൊലീസിന് മുന്നില്‍ സ്വയം കീഴടങ്ങുകയാണ് ഉണ്ടായതെന്നും ഡോ ഗുപ്ത വ്യക്തമാക്കി.

അഞ്ചുമണിക്കൂറിനുള്ളില്‍ 83 ശസ്ത്രക്രിയകളാണ് ഡോ ആര്‍കെ ഗുപ്തയുടെ നേതൃത്വത്തില്‍ നടത്തിയത്. സംസ്ഥാന സര്‍ക്കാരാണ് ശസ്ത്രക്രിയാ ക്യാമ്പ് സംഘടിപ്പിച്ചത്. മരിച്ചവരെല്ലാം 23നും 32നും ഇടയ്ക്കു പ്രായമുള്ളവരാണ്. ബിലാസ്പൂര്‍ നഗരപ്രാന്തത്തിലുള്ള പെണ്ടാരി ഗ്രാമത്തിലെ സ്വകാര്യ ആശുപത്രിയില്‍ ശനിയാഴ്ചയാണു സര്‍ക്കാര്‍ വന്ധ്യംകരണക്യാംപ് നടത്തിയത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക