സാഹിത്യകാരിയും സാമൂഹ്യപ്രവര്‍ത്തകയുമായ മഹാശ്വേതാദേവിയുടെ നില അതീവഗുരുതരം

Webdunia
തിങ്കള്‍, 25 ജൂലൈ 2016 (08:30 IST)
പ്രമുഖ സാഹിത്യകാരിയും സാമൂഹ്യപ്രവര്‍ത്തകയുമായ മഹാശ്വേതാദേവിയുടെ നില അതീവഗുരുതരം. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മഹാശ്വേതാദേവിയുടെ ആരോഗ്യനിലയില്‍ പുരോഗതി ഉണ്ടായിരുന്നു. എന്നാല്‍, ഞായറാഴ്ച രാത്രിയോടെ നില വഷളാകുകയായിരുന്നു എന്ന് ഡോക്‌ടര്‍മാര്‍ പറഞ്ഞു.
 
ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് മഹാശ്വേതാ ദേവിയെ വെന്റിലേറ്ററിലേക്ക് മാറ്റിയിരിക്കുകയാണ്. 
രക്തം, മൂത്രം എന്നിവ‍യിലെ അണുബാധ കൂടിയത് ആരോഗ്യനില ഗുരുതരമാക്കി. കിഡ്‌നി, ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് രണ്ടു മാസം മുമ്പാണ് മഹാശ്വേതാ ദേവിയെ ബെല്ലേവ്യു ക്ലിനിക്കൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
 
90കാരിയായ മഹാശ്വേതാ ദേവി ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലുള്ള ആദിവാസികളുടെ ക്ഷേമത്തിനായി പ്രവർത്തിച്ചു വരികയാണ്.
Next Article