മോഡി തരംഗത്തിനെതിരേ ശിവസേന

Webdunia
ബുധന്‍, 1 ഒക്‌ടോബര്‍ 2014 (17:13 IST)
മോഡി തരംഗത്തിനെതിരേ ശിവസേന രംഗത്ത്. ബിജെപി അവകാശപ്പെടുന്നതു പോലെ രാജ്യത്ത് മോഡി തരംഗം ഉണ്ടെങ്കില്‍ പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടികളില്‍ ഇത്രയധികം റാലികള്‍ എന്തിനാണ് സംഘടിപ്പിക്കുന്നതെന്ന് ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെയുടെ ചോദ്യം.
 
ഇതാദ്യമായാണ് മഹാരാഷ്ട്രയില്‍  25 വര്‍ഷം നീണ്ടു നിന്ന സഖ്യം അവസാനിപ്പിച്ചതിന് ശേഷം മോഡിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി ശിവസേന രംഗത്തെത്തിയിരിക്കുന്നത്. എന്നാല്‍ അമേരിക്കയില്‍ നിന്ന് മോഡി മടങ്ങിയെത്തിയാല്‍ വിശദമായി സംസാരിക്കുമെന്നും എവിടെയാണ് പിഴച്ചതെന്നും വിലയിരുത്തുമെന്നും താക്കറെ വ്യക്തമാക്കി.
 
സഖ്യം അവസാനിപ്പിച്ചത് ഒറ്റയ്ക്ക് മത്സരിക്കാന്‍ തീരുമാനിച്ചുവെങ്കിലും സമവായത്തിന്റെ സാധ്യത തേടാനാനും ഇരുപാര്‍ട്ടികള്‍ക്ക് താത്പര്യമുണ്ട്. മഹാരാഷ്ട്രയ്ക്കു പുറമേ കേന്ദ്രത്തിലും മോഡി ശിവസേന സഖ്യം വേര്‍പിരിയാന്‍ സാധ്യതയുണ്ടെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. മോഡി മന്ത്രിസഭയില്‍നിന്നും ശിവസേന പ്രതിനിധി അനന്ദ് ഗീഥെ രാജിവയ്ക്കുമെന്ന വാര്‍ത്തകളുണ്ടായിരുന്നെങ്കിലും ഇത് നിഷേധിച്ച് അദ്ദേഹം തന്നെ രംഗതെത്തിയിരുന്നു.
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.