ശിവസേന മഹാരാ‍ഷ്ട്ര സര്‍ക്കാറിന്റെ ഭാഗമാകണമെന്ന് ദേവേന്ദ്ര ഫട്‌നാവിസ്

Webdunia
വ്യാഴം, 27 നവം‌ബര്‍ 2014 (18:01 IST)
മഹാരാഷ്ട്രയില്‍ ശിവസേനയെ സഖ്യത്തിലേക്ക് കോണ്ടുവരാനുള്ള ശ്രമം തുടരുന്നു. മഹാരാ‍ഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസാണ് ഇത് സംബന്ധിച്ച് സൂചനകള്‍ നല്‍കിയത്.

മഹാരാഷ്ട്ര മന്ത്രിസഭയില്‍ ശിവസേന ചേരുമെന്നും ശിവസേനയുമായുള്ള ചര്‍ച്ചകള്‍ ശരിയായ ദിശയിലാണെന്നും ഫട്നാവിസ് പറഞ്ഞു. കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാനും സംസ്ഥാന സഹകരണ മന്ത്രി ചന്ദ്രകാന്ത് പാട്ടീലുമാണ് ചര്‍ച്ചക്ക് നേതൃത്വം നല്‍കുന്നതെന്നും ദേവേന്ദ്ര ഫട്‌നാവിസ് വ്യക്തമാക്കി. കേന്ദ്രമന്ത്രിസഭയില്‍ ശിവസേന തുടരുന്ന കാര്യം മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് ചൂണ്ടിക്കാട്ടി.

മന്ത്രിസഭാ വികസനം ഞായറാഴ്ച നടന്നേക്കുമെന്നാണ് സൂചന.ശിവസേനയുമായുള്ള ചര്‍ച്ചകളില്‍ ഉപമുഖ്യമന്ത്രി സ്ഥാനം ശിവസേനക്ക് നല്‍കില്ലെന്ന് നിലപാടില്‍ തന്നെയാണ് ബിജെപി എന്നാല്‍ ശിവസേനയ്ക്ക് ആഭ്യന്തര മന്ത്രി സ്ഥാനം നല്‍കാന്‍ ബിജെപി സന്നദ്ധമായതാണ് റിപ്പോര്‍ട്ടുകള്‍. സീറ്റ് വിഭജനത്തെതുടര്‍ന്നുണ്ടായ അഭിപ്രായ വിത്യാസമാണ് ബിജെപി ശിവസേന സഖ്യം തകരുന്നതിനിടയാക്കിയത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.