പുസ്തകപ്രകാശന ചടങ്ങ് അലങ്കോലപ്പെടുത്തിയ പ്രശ്നത്തില്‍ വിമര്‍ശനവുമായി ബോളിവുഡ് താരം ഷബാന ആസ്മി. ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യുന്നവര്‍ ഭീകരവാദികളായ ഹാഫിസ് സയീദിനെ പോലെയുള്ളവരെയാണ് സഹായിക്കുന്നതെന്ന് നടിയും സാമൂഹിക പ്രവര്‍ത്തകയുമായ ഷബാന ആസ്മി പറഞ്ഞു.
പുസ്തകപ്രകാശന ചടങ്ങ് അലങ്കോലപ്പെടുത്തിയതുമായി ബന്ധപ്പെട്ട പ്രശ്നത്തില്‍ പ്രതികരണവുമായി പ്രശസ്തനടി ഷബാന ആസ്മി. ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യുന്നവര്‍ ഭീകരവാദികളായ ഹാഫിസ് സയീദിനെ പോലെയുള്ളവരെയാണ് സഹായിക്കുന്നതെന്ന് നടിയും സാമൂഹിക പ്രവര്‍ത്തകയുമായ ഷബാന ആസ്മി പറഞ്ഞു.ഈ സംഭവത്തില്‍ താന്‍ അങ്ങേയറ്റം വേദനിക്കുന്നതായും അവര്‍ പറഞ്ഞു.
സംവാദങ്ങള്‍ ഒരിക്കലും ഇല്ലാതാകരുതെന്നും അതിനാല്‍ ശിവസേന നേതാവ് ഉദ്ധവ് താക്കറെയെ താന്‍ ഫോണില്‍ വിളിച്ചതായും ശബാന അറിയിച്ചു.ഇരു രാജ്യങ്ങളിലെയും സാധാരണക്കാരായവരുടെ ഇടപെടലുകള്‍ വര്‍ധിപ്പിക്കണമെന്നും പാകിസ്ഥാന്‍ സര്‍ക്കാരുമായി പാകിസ്ഥാനിലെ ജനങ്ങളെ നമ്മള്‍ കൂട്ടിക്കലര്‍ത്തി കാണരുതെന്നും ഷബാന ആസ്മി പറഞ്ഞു.