കടല്‍ക്കൊലക്കേസ്: വാദം പുതിയ ബഞ്ചിലേക്ക് മാറ്റി

Webdunia
തിങ്കള്‍, 12 ജനുവരി 2015 (14:39 IST)
കടല്‍ക്കൊലക്കേസിന്റെ വാദം പുതിയ ബെഞ്ചിലേക്ക് മാറ്റി.ചികില്‍സ ആവശ്യങ്ങള്‍ക്കായി കേസിലെ പ്രതി മാസിമിലാനോ ലത്തോറയ്ക്ക് അനുവദിച്ച കാലാവധി ഇന്നു പൂര്‍ത്തിയാകുന്ന സാഹചര്യത്തിലാണ് സാവകാശം തേടി ഇറ്റലി സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു.

അപേക്ഷ പരിഗണിച്ച കോടതി കൂടുതല്‍ സമയം പലതവണ അനുവദിച്ചതാണെന്ന് പറഞ്ഞു. നിലവില്‍ കേസ് പരിഗണിക്കുന്നത് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ്. കേസ് ബുധനാഴ്ച പുതിയ ബെഞ്ച് പരിഗണിക്കും.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.