ക്ലാസിൽ സംസാരിച്ച 10 വയസ്സുകാരിക്ക് അധ്യാപകന്റെ ക്രുരപീഡനം

ചൊവ്വ, 15 മാര്‍ച്ച് 2016 (11:36 IST)
ക്ലാസിൽ സംസാരിച്ചു എന്ന കാരണത്താൽ 10 വയസ്സുകാരിയെ അധ്യാപകൻ ഒൻപത് മണിക്കൂറോളം ഒറ്റക്കാലിൽ നിർത്തി. മൗലാനാ സനാഉള്ള ജമൈത്തുസ്സ്‌ലിയത്ത് മദ്രസ്സയിലാണ് വിദ്യാര്‍ത്ഥിനിക്ക് അധ്യപകന്റെ ക്രൂരപീഡനം. അത്രയും സമയം തുടർച്ചയായി ഒറ്റക്കാലിൽ നിന്ന് തളർന്നു വീണ കുട്ടിയെ പിതാവെത്തി ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.
 
സോഫിയ മൻസൂരി എന്ന നാലാം ക്ലാസ് വിദ്യാർത്ഥിനിയെയാണ് ക്ലാസിൽ സംസാരിച്ചു എന്ന കാരണത്താൽ പുറത്താക്കിയത്. ക്ലാസിൽ നിന്നും പുറത്താക്കിയ പെൺകുട്ടിയെ 9 മണിക്കൂറോളം ഒറ്റക്കാലിൽ നിൽക്കാൻ അറബിക് അധ്യാപകൻ ഉത്തരവിടുകയായിരുന്നു.
 
തുടർച്ചയായി 9 മണിക്കൂർ നിന്നതിനാൽ കാലിന് വേദനയെടുത്തപ്പോൾ അധ്യാപകരെ അറിയിച്ചെങ്കിലും ഡോക്‌ടറെ കാണിക്കാൻ അധികൃതർ തയ്യാറായില്ല. തുടർന്ന് കുട്ടി പിതാവിനെ അറിയിക്കുകയും നാലു ദിവസം കഴിഞ്ഞ് അദ്ദേഹമെത്തി കുട്ടിയെ ആശുപത്രിയിൽ പ്രവേവിപ്പിക്കുകയായിരുന്നുവെന്നും സോഫിയ പറഞ്ഞു. ഏറെ നേരം ഒറ്റക്കാലിൽ നിന്നതിനാൽ കുട്ടിയുടെ കാലിലെ മസ്സിലുകൾക്ക് പരിക്കുകളേറ്റിട്ടുണ്ടെന്ന് ഹോസ്പിറ്റൽ അധികൃതർ അറിയിച്ചു.
 
 

വെബ്ദുനിയ വായിക്കുക