ശശി തരൂരുന്റെ കോണ്‍ഗ്രസ് വക്താവ് സ്ഥാനം നഷ്ടമായേക്കും

ശനി, 11 ഒക്‌ടോബര്‍ 2014 (12:58 IST)
തിരുവനന്തപുരം എം‌പിയായ കൊണ്‍ഗ്രസ് നേതാവ് ശശി തരൂരിന്റെ പാര്‍ട്ടീ വക്താവ് സ്ഥാനം നഷ്ടമായേക്കുമെന്ന് സൂചന്‍. തരൂരുനെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം ശക്തമായി ആവശ്യപ്പെട്ടതിനേ തുടര്‍ന്ന് കെപിസിസി നല്‍കിയ റിപ്പോര്‍ട്ടിന്മേല്‍ തീരുമാനമെടുക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തീരുമാനിച്ചതായാണ് വിവരം
 
ഇതിനായി റിപ്പോര്‍ട്ട് ഇപ്പോള്‍ എ‌ഐസിസി അച്ചടക്ക സമിതിക്ക് വിട്ടിരിക്കുകയാണ്. സമിതി നടത്തിയ പ്രാഥമിക ചര്‍ച്ചയില്‍ തരൂരിനെതിരെ നടപടിയെടുക്കേണ്ട സാഹചര്യമുണ്ടെന്ന് കണ്ടെത്തിയതായാണ് വിവരം. അതേസമയം, വിശദമായ ചര്‍ച്ചയ്ക്ക് സമിതി മഹരാഷ്ട്രാ, ഹരിയാനാ തിരഞ്ഞെടുപ്പുകള്‍ക്കു ശേഷം യോഗം ചേരും.
 
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വച്ഛ ഭാരത് പദ്ധതിയുടെ ബ്രാന്‍ഡ് അംബാസഡറാകാനുള്ള ക്ഷണം തരൂര്‍ സ്വീകരിച്ചതാണ്   വിവാദമായത്. ഇത് കോണ്‍ഗ്രസിന്റെ പദ്ധതിയാണെന്നും മഹാത്മജിയുടെ സ്വപ്നമാണെന്നുമായിരുന്നു ശശി തരൂരിന്റെ വിശദീകരണം.
 
 
 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക