മോടി കൂട്ടാന്‍ സച്ചിനും; ദത്തെടുത്തത് ആന്ധ്രയിലെ ഗ്രാമം

Webdunia
ഞായര്‍, 16 നവം‌ബര്‍ 2014 (14:11 IST)
ക്രിക്കറ്റ് ഇതിഹാസവും രാജ്യസഭാ എം പിയുമായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഒരു ഗ്രാമം ദത്തെടുത്തു. കേന്ദ്ര സര്‍ക്കാരിന്‍റെ സന്‍സദ് ആദര്‍ശ് ഗ്രാമം യോജന പദ്ധതിയുടെ ഭാഗമായി ആന്ധ്രപ്രദേശിലെ പുട്ടമര്‍ജു കന്‍ട്രിക എന്ന ഗ്രാമമാണ് സച്ചിന്‍ ദത്തെടുത്തത്.  
 
ദത്തെടുത്ത ഗ്രാമത്തില്‍ സച്ചിന്‍ സന്ദര്‍ശനം നടത്തി. ഗ്രാമത്തില്‍ വൈഫൈയും വൈദ്യുതിയുമടക്കം 2.79 കോടിയുടെ വികസന പദ്ധതികളാണ് സച്ചിന്‍ വിഭാവനം ചെയ്തിരിക്കുന്നത്. ഗ്രാമത്തില്‍ ഹൈസ്കൂള്‍, സ്ത്രീകള്‍ക്ക് തൊഴില്‍ പരിശീലന കേന്ദ്രം, മൃഗശാല എന്നിവ തുടങ്ങുമെന്നും സച്ചിന്‍ പറഞ്ഞു.
 
സച്ചിനോടുള്ള ആദരസൂചകമായി മദ്യവും പുകയിലയും ഉപയോഗിക്കില്ലെന്ന് ഗ്രാമവാസികള്‍ ഉറപ്പു നല്‍കി. ഏറെനേരം ഗ്രാമവാസികളോടൊപ്പം ചെലവഴിച്ച ശേഷമാണ് സച്ചിന്‍ മടങ്ങിയത്.
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.