രാജ്യത്ത് ശാഖകളുടെ കാര്യത്തില്‍ 61ശതമാനം വളര്‍ച്ച; ആര്‍ എസ് എസിന് കേരളത്തിലും വന്‍ മുന്നേറ്റം

Webdunia
തിങ്കള്‍, 17 ഓഗസ്റ്റ് 2015 (14:17 IST)
അഞ്ചു വര്‍ഷത്തിനിടെ ആര്‍ എസ് എസിന്റെ ശാഖകളില്‍ വന്‍ വര്‍ധനവുണ്ടായതായി റിപ്പോര്‍ട്ടുകള്‍. ഇതില്‍ കേരളത്തിലാണ് ഏറ്റവും കൂടുതല്‍ മുന്നേറ്റം ആര്‍ എസ് എസ് ഉണ്ടാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. രാജ്യത്ത് ശാഖകളുടെ എണ്ണത്തില്‍ 61 ശതമാനം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.

ദിനംപ്രതി പ്രവര്‍ത്തിക്കുന്നത്  51,335 ശാഖകളാണ്. കേരളത്തില്‍ ഇത് 4500 ശാഖകളാണ് കൂടാതെ 29 ശതമാനം വര്‍ധനയാണ് ദിനംപ്രതി ശാഖകള്‍ക്കുള്ളത്. വാരാന്ത്യത്തില്‍ നടക്കുന്ന ശാഖകള്‍ 61 ശതമാനവും മാസത്തില്‍ നടക്കുന്ന ശാഖകള്‍ 40 ശതമാനവുമാണ് വര്‍ധനവുണ്ടായിരിക്കുന്നത്.

 മുംബൈയില്‍ ദിനംപ്രതി ശാഖകള്‍ 34 ശതമാനം വര്‍ധിച്ചപ്പോള്‍ വാരാന്ത്യ ശാഖകള്‍ 70 ശതമാനം വര്‍ധിച്ചു. നവി മുംബൈ പോലുള്ള നഗരങ്ങളില്‍ അഞ്ചു വര്‍ഷത്തിനിടെ ഇരട്ടി വര്‍ധനയാണുണ്ടായിട്ടുള്ളത്.