ആര്‍‌എസ്‌എസ് തലവന്റെ പ്രസംഗം ദൂരദര്‍ശന്‍ തത്സമയം സം‌പ്രേക്ഷണം ചെയ്തു

Webdunia
വെള്ളി, 3 ഒക്‌ടോബര്‍ 2014 (10:34 IST)
വിജയദശമി ദിനത്തില്‍ ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭഗവതിന്‍റെ പ്രസംഗം ദേശീയ ചാനലായ ദൂരദര്‍ശന്‍ തത്സമയം സംപ്രേക്ഷണം ചെയ്തത് വിവാദമാകുന്നു. നാഗ്പൂരില്‍ നടക്കുന്ന വിജയദശമി റാലിയെ അഭിസംബോധന ചെയ്ത് മോഹന്‍ ഭഗവത് നടത്തിയ പ്രസംഗമാണ് ദൂരദര്‍ശനും ചില സ്വകാര്യ ചാനലുകളും തത്സമയ സംപ്രേക്ഷണം ചെയ്തത്. 

അതേസമയം, ആദ്യ എന്‍ഡിഎ സര്‍ക്കാറിന്‍റെ ഭരണകാലത്തു പോലും ആര്‍എസ്എസിന്‍റെ പരിപാടികള്‍ തത്സമയം സംപ്രേക്ഷണം ചെയ്യാതിരുന്ന ദൂരദര്‍ശന്‍ ആദ്യമായി മോഹന്‍ ഭഗവതിന്‍റെ പ്രസംഗം സംപ്രേക്ഷണം ചെയ്തത് വിവാദമാവുകയാണ്. ആര്‍എസ്എസിന്‍റെ വീക്ഷണവും ബിജെപി സര്‍ക്കാരിന്‍റെ അവലോകനവും ഉള്‍പ്പെടുന്ന പ്രസംഗത്തിന്റെ ഉള്ളടക്കവും വിവാദമാവുകയാണ്. 
 
വിജയദശമി ദിനത്തില്‍ പ്രവര്‍ത്തകര്‍ക്കുള്ള മാര്‍ഗദര്‍ശന്‍ സെഷന്‍റെ ഭാഗമാണ് ആര്‍എസ്എസ് അധ്യക്ഷന്‍റെ പ്രസംഗം നടന്നത്. മുതിര്‍ന്ന ബിജെപി നേതാക്കളും വിജയദശമി റാലിയില്‍ പങ്കെടുത്തു. 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.