നോട്ട് നിരോധനം കൊണ്ടുവന്നത് കള്ളപ്പണം തടയാന്‍ വേണ്ടിയല്ല: കേന്ദ്രം

Webdunia
ബുധന്‍, 30 ഓഗസ്റ്റ് 2017 (21:17 IST)
ബിജെപി സര്‍ക്കാര്‍ അപ്രതീക്ഷിതമാക്കിയ നടപ്പാക്കിയ നോട്ട് നിരോധനം വിജയം കണ്ടില്ലെന്ന് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) വ്യക്തമാക്കിയതിന് പിന്നാലെ മ​ല​ക്കം മ​റി​ഞ്ഞ് കേ​ന്ദ്ര​സ​ർ​ക്കാ​ർ.

ക​ള്ള​പ്പ​ണ​ത്തി​നെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കാ​ത്ത​വ​ർ ഇപ്പോള്‍ തെ​റ്റി​ദ്ധാ​ര​ണ പ​ര​ത്തു​ക​യാണെന്ന് കേ​ന്ദ്ര​മ​ന്ത്രി അ​രു​ൺ ജെ​യ്റ്റ്ലി വ്യക്തമാക്കി. നോട്ട് നിരോധനം കൊണ്ടുവന്നത് കള്ളപ്പണം തടയുന്നതിനു വേണ്ടി മാത്രമല്ല. നോ​ട്ട് ഉ​പ​യോ​ഗം കു​റ​യു​ന്ന​തി​നും ഡി​ജി​റ്റ​ൽ ഇ​ട​പാ​ട് വ​ർ​ദ്ധിക്കുന്നതിനും 500,1000 രൂപാ നോട്ടുകള്‍ നിരോധിച്ചത് സഹായകമായെന്നും അദ്ദേഹം പറഞ്ഞു.  

നോ​ട്ട് നി​രോ​ധ​ന​ത്തി​നു ശേ​ഷം പ​ണ​ല​ഭ്യ​ത 17 ശ​ത​മാ​നം കു​റ​ഞ്ഞു. നി​കു​തി ദാ​യ​ക​രു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ദ്ധന ഉ​ണ്ടാ​യെന്നും   ജെ​യ്റ്റ്ലി പ​റ​ഞ്ഞു.

അസാധുവാക്കപ്പെട്ട നോട്ടുകളില്‍ 99 ശതമാനവും തിരിച്ചെത്തിയതായിട്ടാണ് ആര്‍ബിഐയുടെ വാര്‍ഷിക റിപ്പോര്‍ട്ട് വ്യക്തമാക്കിയത്.

2016 നവംബര്‍ എട്ടിന് 15.44 ലക്ഷം കോടിയുടെ 500,1000 രൂപ നോട്ടുകളാണ് കേന്ദ്രസര്‍ക്കാര്‍ അസാധുവാക്കിയത്. ഇതില്‍ 15.28 ലക്ഷം കോടി തിരികെയെത്തിയെന്നാണ് ആര്‍ബിഐ റിപ്പോര്‍ട്ടില്‍ പറയുന്നത്. നോട്ട് നിരോധിച്ചതുമുതല്‍ ജൂണ്‍ 30 വരെയുള്ള കാലയളവില്‍ എത്തിയ നോട്ടുകളുടെ കണക്കാണിത്.
Next Article