ഹരിയാനയില്‍ ഗര്‍ഭിണിയായ ആടിനെ എട്ടുപേര്‍ കൂട്ട ബലാത്സംഗം ചെയ്തുവെന്ന് പരാതി

Webdunia
ഞായര്‍, 29 ജൂലൈ 2018 (11:24 IST)
ഹരിയാനയിൽ ഗര്‍ഭിണിയായ ആടിനെ എട്ടുപേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തതായി പരാതി. ആടിന്റെ ഉടമസ്ഥനായ അസ്ലുവാണ് പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. വ്യാഴാഴ്ചയാണ് സംഭവം നടന്നത്. പരാതിയിൽ പറഞ്ഞിരിക്കുന്ന പ്രതികളെല്ലാം ഒളിവിലാണ്. ഇവരെ പിടികൂടാന്‍ അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്ന് പൊലീസ് ഉദ്യോഗസ്ഥനായ രജ്ബീര്‍ സിംഗ് പറഞ്ഞു.
 
മൃഗങ്ങളെ ദുരുപയോഗം ചെയ്യുന്നതിനെതിരെ മൃഗസംരക്ഷണ പ്രവര്‍ത്തകന്‍ മീറ്റ് അഷര്‍ രംഗത്തു വന്നു. മൃഗങ്ങളെ ബലാത്സംഗം ചെയ്യുന്നത് വര്‍ധിച്ചുവരികയാണെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
 
‘അക്രമാസക്തരായ ആളുകള്‍ പലപ്പോഴും മൃഗങ്ങളെ ഇരകളാക്കുകയാണ്. അങ്ങനെ അക്രമണം മനുഷ്യരിലേക്കും നീങ്ങുന്നു. ഈ സംഭവം എല്ലാവരേയും വിഷമിപ്പിക്കും’- എന്ന് അദ്ദേഹം വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

Next Article