വീട്ടില്‍ ആരുമില്ലാത്ത സമയം നോക്കി കൂട്ടുകാരനായ 16കാരന് പെണ്‍കുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പീഡനത്തിനു ശേഷം സ്ഥലത്തുനിന്ന് ഓടിപ്പോയ ഇവനെ പിന്നീട് മച്ച്ലി തലാബ് ഏരിയയില്‍ വെച്ച് പോലീസ് പിടികൂടി. തന്നെ കൂട്ടൂകാരന് ഉപദ്രവിച്ചതായി പെണ്‍കുട്ടി വീട്ടുകാരോട് പറഞ്ഞു.
അയല്‍ക്കാര്‍ മാത്രമല്ല, പെണ്‍കുട്ടിയും ആണ്‍കുട്ടിയും ചെറുപ്പം മുതല്‍ അറിയാവുന്നവരും കൂട്ടുകാരുമായിരുന്നു എന്ന് പോലീസ് പറഞ്ഞു. ഈ അടുപ്പം മുതലാക്കിയാണ് ആണ്‍കുട്ടി പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോയത്. ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയ ശേഷം 16 കാരന് പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കുകയായിരുന്നു.