പഴയ സാധനങ്ങള്‍ പെറുക്കി വിറ്റ് ഉപജീവനം നടത്തുന്ന അഞ്ചു സ്ത്രീകളെ മൂന്നംഗ സംഘം ഭീഷണിപ്പെടുത്തി ബലാത്സംഗത്തിനിരയാക്കി. ബീഹാറിലെ ഭോജ്പുര്‍ ജില്ലയിലാണ് സംഭവം നടന്നത്. ശേഖരിച്ച പാഴ്‌വസ്തുക്കള്‍ വിറ്റഴിച്ചശേഷം രാത്രി വീടുകളിലേക്ക് മടങ്ങാന്‍ ശ്രമിക്കവെയാണ് സ്ത്രീകള്‍ ആക്രമണത്തിന് ഇരയായത്.
വീട്ടിലേക്ക് മടങ്ങന്‍ ശ്രമിച്ച ഇവരേ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയ സംഘം ഇവരെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ട് പോവുകയും അവരേക്കൊണ്ട് നിര്‍ബന്ധമായി മദ്യം കുടിപ്പിക്കുകയും പീഡനത്തിരയാക്കുകയുമായിരുന്നു. വിവരം പുറത്തുപറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
എന്നാല്‍ എന്നാല്‍, സ്ത്രീകളില്‍ ഒരാള്‍ പോലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കി. വിവരമറിഞ്ഞ നാട്ടുകാര്‍ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് വെള്ളിയാഴ്ച രാവിലെ ഫത്തേപ്പൂര്‍ - സികാര്‍ഹാട്ട റോഡ് ഉപരോധിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങിയതായി പോലീസ് പറഞ്ഞു. ബിഹാര്‍ തലസ്ഥാനമായ പട്‌നയില്‍നിന്ന് 60 കിലോമീറ്റര്‍ അകലെയാണ് ഭോജ്പുര്‍.