‘ചൈന റോഡ് നിര്‍മിച്ചാല്‍ പൊളിച്ചുമാറ്റും‘

Webdunia
തിങ്കള്‍, 17 നവം‌ബര്‍ 2014 (16:46 IST)
ഇന്ത്യന്‍ അതിര്‍ത്തിയില്‍ ചൈന നടത്തുന്ന റോഡ് നിര്‍മാണത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗിന്റെ മുന്നറിയിപ്പ്. റോഡ് നിര്‍മാണവുമായി മുന്നോട്ട് പോവുകയാണെങ്കില്‍ സൈന്യത്തിന് അത് പൊളിച്ചു മാറ്റുകയല്ലാതെ വേറെ വഴിയില്ല. ഇന്ത്യ അയല്‍രാജ്യവുമായി നല്ല ബന്ധമാണ് ഉദ്ദേശിക്കുന്നതെന്നും രാജ്നാഥ് വ്യക്തമാക്കി.
 
ചൈന ഇത്തരം പ്രവര്‍ത്തനങ്ങളില്‍ നിന്നും പിന്‍മാറണം. ചൈനയുമായി നല്ല ബന്ധം   ഉണ്ടാക്കേണ്ടത് ഞങ്ങളുടെ  കൂടി ആവശ്യമാണ്. അതിനാല്‍ ഞങ്ങളുടെ മാനസികാവസ്ഥകൂടി പരിഗണിക്കണമെന്നും രാജ്നാഥ് സിംഗ് കൂട്ടിച്ചേര്‍ത്തു. 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.