രാജീവ് ശുക്ള വീണ്ടും ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഗവേണിംഗ് കമ്മീഷന് ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടു.രഞ്ജിബ് ബിസ്വാളിന്റെ പകരക്കാരനായി ശുക്ല എത്തുമെന്ന് നേരത്തെ തന്നെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.
സമവായ സ്ഥാനാര്‍ത്ഥിയായാണ് ശുക്ല വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്. 2013 വരെ ചെയര്മാന് സ്ഥാനം വഹിച്ച കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ശുക്ല ഐ.പി.എല്‍ കോഴ ആരോപണത്തെ തുടര്‍ന്ന് രാജിവയ്ക്കുകയായിരുന്നു.