റെയി‌വേ സ്റ്റേഷന്‍ അടിച്ചുവാരാന്‍ ഉദ്യോഗസ്ഥര്‍ക്ക് മോഡിയുടെ കല്‍പ്പന!

Webdunia
ചൊവ്വ, 23 സെപ്‌റ്റംബര്‍ 2014 (15:11 IST)
ശീതീകരിച്ച ഓഫീസിന്റെയും എസി കോച്ചുകളില്‍ മാത്രം യാത്രചെയ്ത് ശീലവുമുള്ള റെയില്‍‌വേ ഉദ്യോഗസ്ഥര്‍ക്ക് പ്രധാന മന്ത്രി നരേന്ദ്രമോഡിയുടെ വക ഇരുട്ടടി. ഇനി അങ്ങനെയങ്ങ് സുഖിച്ചിരിക്കേണ്ട, റെയില്‍‌വേ സ്റ്റേഷന്‍ അടിച്ചുവാരി കഴുകി വൃത്തിയാക്കണമെന്നാണ് പ്രധാന മന്ത്രിയുടെ കല്‍പ്പന!

ഗാന്ധിജയന്തി ദിനത്തില്‍ രാജ്യത്തേ എല്ലാ റെയില്‍‌വേ സ്റ്റേഷനുകളും വൃത്തിയാക്കിയിരിക്കണമെന്നാണ് മോഡി നിര്‍ദ്ദേശിച്ചിരിക്കുനത്. റെയില്‍വെ സ്റ്റേഷന്‍ വൃത്തിയാക്കി സൂക്ഷിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ശ്രംദാന്‍ പദ്ധതിയുടെ ഭാഗമായാണ് ഉത്തരവ്. റെയില്‍വെ ബോര്‍ഡ് അംഗങ്ങള്‍ മുതല്‍ ജോയിന്റ് സെക്രട്ടറി തലം വരെയുള്ള 245 ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം ബാധകമാകും.

ഇനി പണി ചെയ്യാതെ അവധിയെടുത്തു മുങ്ങാന്‍ നോക്കിയാലൊ പണിയില്‍ ഉഴപ്പിയാലോ പ്രധാനമന്ത്രിയുടെ വക അച്ചടക്ക നടപടി ചൂടോടെ പിന്നാലെ കൈയ്യില്‍ കിട്ടും. ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ 2ന് ഓരോരുത്തരും വൃത്തിയാക്കേണ്ട സ്‌റ്റേഷനുകളും മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്. ഇതില്‍ ഉഴപ്പുവരുത്താതിരിക്കാന്‍ വൃത്തിയാക്കുന്ന സ്റ്റേഷനില്‍ കാമറ ഉപയോഗിച്ച് നിരീക്ഷണം നടത്തും. ഇതിനായുള്ള നിര്‍ദ്ദേശവും മന്ത്രാലയം ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിട്ടുണ്ട്.

ശുചികരണത്തിന് മുന്‍പും പിന്നീടുമുളള സ്റ്റേഷന്റെ ദൃശ്യങ്ങള്‍ റെയില്‍വേ മന്ത്രാലയത്തിന് അയച്ചു കൊടുക്കണം. പ്രധാനമന്ത്രിയുടെ ശുചിത ഇന്ത്യ പദ്ധതിയുടെ ഭാഗമായി ഒക്ടോബര്‍ 2ന് ശുചികരണ പ്രവൃത്തികളില്‍ ഏര്‍പ്പെടാന്‍ മറ്റ് മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ക്കും ക്യാബിനറ്റ് സെക്രട്ടറി നിര്‍ദേശം നല്‍കിയിട്ടുണ്ട്.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.