യോഗങ്ങളിലെ ജനപിന്തുണ വോട്ടാക്കിമാറ്റാന്‍ രാഹുല്‍ വീണ്ടും ഗുജറാത്തിലേക്ക്

Webdunia
തിങ്കള്‍, 9 ഒക്‌ടോബര്‍ 2017 (07:46 IST)
രാഹുല്‍ ഗാന്ധി വീണ്ടും ഗുജറാത്ത് സന്ദര്‍ശനത്തിനൊരുങ്ങുന്നു. രണ്ടാഴ്ച മുമ്പ് നടത്തിയ സന്ദര്‍ശനത്തിന് ലഭിച്ച ജനപിന്തുണയെ തുടര്‍ന്നാണ് രാഹുല്‍ വീണ്ടും സന്ദര്‍ശനം നടത്തുന്നത്. അഹമ്മദാബാദില്‍ നിന്നാണ് അദ്ദേഹത്തിന്റെ സന്ദര്‍ശനം ആരംഭിക്കുക. മൂന്ന് യോഗങ്ങളില്‍ പ്രസംഗിക്കുന്ന രാഹുല്‍ പട്ടേല്‍, വ്യാപാരി നേതാക്കളെയും കാണുമെന്നാണ് റിപ്പോര്‍ട്ട്.  
 
അമേരിക്കന്‍ സന്ദര്‍ശനത്തിനിടയില്‍ രാഹുല്‍ നടത്തിയ പ്രഭാഷണങ്ങള്‍ ഏറെ ശ്രദ്ധേയമായിരുന്നു. അതിന് ശേഷമാണ് സൗരാഷ്ട്ര മേഖലയില്‍ രാഹുല്‍ സന്ദര്‍ശനം നടത്തിയത്. ഈ സന്ദര്‍ശനവും ജനപിന്തുണ നേടിയിരുന്നു.
 
മോദി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി മത്സരിക്കാത്ത ഈ നിയമസഭ തരഞ്ഞെടുപ്പില്‍ വിജയിച്ചു കയറാന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍. പട്ടേല്‍, ദളിത്, ഒബിസി സമുദായ നേതാക്കള്‍ ബിജെപിക്ക് വിരുദ്ധമായ നിലപാട് സ്വീകരിക്കുന്നതും ജിഎസ്ടി ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ വ്യാപാരികള്‍ക്ക് പ്രതിഷേധമുള്ളതുമാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ.
 

അനുബന്ധ വാര്‍ത്തകള്‍

Next Article