പാര്‍ട്ടിയില്‍ നിന്ന് അവധിയെടുത്ത കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ഗാന്ധി തിരിച്ചെത്തുന്നു. എ കെ ആന്റണിയാണ് ഇക്കാര്യം അറിയിച്ചത്. ബുധനാഴ്ച ഡല്‍ഹിയില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ചിരിക്കുന്ന കര്‍ഷകറാലിയെ രാഹുല്‍ അഭിസംബോധന ചെയ്യുമെന്ന് എ കെ ആന്റണി പറഞ്ഞു ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ആന്റണി.
പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിനു മുമ്പാണ് രാഹുല്‍ ഗാന്ധി അവധിയെടുത്തത്. എന്നാല്‍ രാഹുല്‍ എവിടെയാണ് എന്നത് കോണ്‍ഗ്രസ് വെളിപ്പെടുത്തിയിരുന്നില്ല.
പത്തു ദിവസത്തിനു ശേഷം മടങ്ങിയെത്തുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും പിന്നീട് അവധി നീട്ടുകയായിരുന്നു. രാഹുല്‍ ഗാന്ധിയുടെ അവധി പാര്‍ട്ടിക്കുള്ളിലും പ്രതിഷേധത്തിന് കാരണമായിരുന്നു.മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ ദിഗ് വിജയ സിംഗും മണി ശങ്കര്‍ അയ്യരും രാഹുലിനെതിരെ രംഗത്തെത്തിയിരുന്നു.