മാസങ്ങള്‍ക്കു മുമ്പ് കാണാതായ മലയാളി യുവാക്കളെ മംഗലാപുരത്ത് ക്വട്ടേഷന്‍ സംഘം കൊന്നു കുഴിച്ചുമൂടിയതാണെന്ന്കണ്ടെത്തി. കണ്ണൂര്‍ തലശ്ശേരി സ്വദേശിയായ നഫീര്‍, കോഴിക്കോട് കുറ്റിച്ചിറ സ്വദേശി ഹഫീസ് എന്നിവരാണ് കൊല്ലപ്പെട്ടത്. നഫീറിനെ എട്ടു മാസം മുമ്പും ഹഫീസിനെ ഒരു വര്‍ഷം മുമ്പുമാണ് കാണാതായത്. സ്വര്‍ണകള്ളക്കടത്തുമായി ബന്ധപ്പെട്ട് ഉണ്ടായ വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചത്. കേസില്‍ മൂന്നു കാസര്‍ഗോഡ് സ്വദേശികള്‍ അറസ്റ്റിലായി.
ബാംഗ്ലൂര്‍ എയര്‍പോര്‍ട്ട് വഴി കടത്തിയ നാലു കിലോ സ്വര്‍ണം ഉടമസ്ഥര്‍ക്ക് നല്‍കാതെ നഫീറും ഹഫീസും വെട്ടിച്ചു. ഇതേതുടര്‍ന്ന് സ്വര്‍ണത്തിന്റെ ഉടമസ്ഥര്‍ ഇവര്‍ക്കെതിരേ ക്വട്ടേഷന്‍ നല്‍കുകയായിരുന്നു.
വീട്ടില്‍ നിന്നും സ്ഥിരമായി മാറി നില്‍ക്കുന്നവരായതിനാല്‍ ഇവര്‍ വിദേശത്താണെന്നാണ് ബന്ധുക്കള്‍ പറഞ്ഞിരുന്നത്. കൊലപാതകത്തിന്റെ ദൃക്സാക്ഷിയില്‍നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്ത് വന്നത്. ഇവരുടെ മൃതദേഹങ്ങള്‍ തിരിച്ചറിയാനായി ബന്ധുക്കള്‍ മംഗലാപുരത്തേക്ക് പുറപ്പെട്ടു.