പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട് അടച്ചുപൂട്ടാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചന. ദേശീയമാധ്യമങ്ങള്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അടുത്ത കാലത്തായി ഉണ്ടായ വിവാദങ്ങളെ തുടര്‍ന്നാണ് പൂനെയിലെ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ അടച്ചുപൂട്ടാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്.
പൂനെ ഫിലിം ഇന്‍സറ്റിറ്റ്യൂട് തലവനായി ബി ജെ പി, ആര്‍ എസ് എസ് സഹയാത്രികനായ നടന്‍ ഗജേന്ദ്ര ചൗഹാനെ മേധാവിയാക്കിയതില്‍ പ്രതിഷേധിച്ച് ഇന്‍സ്റ്റിറ്റ്യൂടില്‍ സമരം തുടരുകയാണ്. ഇതിനിടെയിലാണ് സ്ഥാനപനം അടച്ചുപൂട്ടാനുള്ള തീരുമാനവുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്.
സ്ഥാപനം അടച്ചു പൂട്ടുന്നില്ലെങ്കില്‍ മുഖ്യധാര ചലച്ചിത്രമേഖലയായ ബോളിവുഡിന് കൈമാറുന്ന കാര്യവും പരിഗണനയിലുണ്ട്. വിദ്യാര്‍ത്ഥി പ്രതിനിധികള്‍ നേരത്തെ സര്‍ക്കാരുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു.
ടെലിവിഷന്‍ താരവും ബി ജെ പി നേതാവുമായ ഗജേന്ദ്ര ചൗഹാനെ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ തലപ്പത്ത് നിന്ന് മാറ്റാന്‍ കഴിയില്ലെന്നായിരുന്നു സര്‍ക്കാരിന്റെ നിലപാട്. ചര്‍ച്ചയില്‍ വിദ്യാര്‍ത്ഥി പ്രതിനിധികളും ഇന്‍സ്റ്റിറ്റ്യൂട്ടിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളായ റസൂല്‍ പൂക്കുട്ടി, സിനിമ സംവിധായകന്‍ ഗിരീഷ് കാസറവളളി തുടങ്ങിയവരും പങ്കെടുത്തിരുന്നു.