ലോകത്തിന്റെ പ്രതീക്ഷ ഇന്ത്യയില്‍; വിദേശ ഇന്ത്യാക്കാര്‍ തിരിച്ചെത്തണമെന്ന് മോഡി
വ്യാഴം, 8 ജനുവരി 2015 (14:13 IST)
ലോകത്തിന് മുന്നില്‍ ഇന്ത്യയുടെ പ്രതിഭ വ്യക്തമായെന്നും, ഈ സാഹചര്യത്തില്‍ വിദേശ ഇന്ത്യക്കാര്‍ രാജ്യത്തേക്ക് തിരിച്ചെത്തി അവസരങ്ങള്‍ മുതലാക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി. ലോകത്തിന്റെ പ്രതീക്ഷ ഇന്ത്യയില്‍ ആണെന്നും അദ്ദേഹം പറഞ്ഞു.
ലോകത്തിന് മുന്നില്‍ ഇന്ത്യയുടെ പ്രതിഭ തെളിഞ്ഞിരിക്കുകയാണ്. ഈ സാഹചര്യത്തിലും ലോകരാഷ്ട്രങ്ങള്‍ ഇന്ത്യയുടെ കഴിവ് ഉപയോഗിക്കുകയാണ്. അതിനാല്‍ വിദേശത്തെ ഇന്ത്യാക്കാര്‍ തിരിച്ചെത്തി ഇവിടുത്തെ പുതിയ അവസരങ്ങള്‍ മുതലാക്കണമെന്നും നരേന്ദ്ര മോഡി പറഞ്ഞു. വിദേശത്തെ ഇന്ത്യയുടെ പ്രതിനിധികളാണ് വിദേശത്തുളള ഇന്ത്യക്കാര്‍. ലോകത്തിന്റെ പ്രതീക്ഷ ഇന്ത്യയിലാണെന്നും ലോകത്തിന് നല്‍കാന്‍ ഇന്ത്യക്ക് പലതുമുണ്ടെന്നും. ഇന്ത്യയിലെ വിദഗ്ദരുടെ സേവനം ഇന്ത്യയില്‍ തന്നെ ഉപയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പതിമൂന്നാമത് പ്രവാസി ഭാരതീയ ദിവസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു നരേന്ദ്ര മോഡി. ഇന്ത്യന്‍ വംശജര്‍ക്ക് വാഗ്ദ്ദാനം ചെയ്തിരുന്ന ആജീവാനന്ത വിസയുടെ പ്രഖ്യാപനം നടത്തിയ ശേഷം. പിഐഒ, ഒസിഐ കാര്‍ഡുകള്‍ ലയിപ്പിച്ച് ഒന്നാക്കിയതായും അദ്ദേഹം പറഞ്ഞു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലുംട്വിറ്ററിലും പിന്തുടരുക.