ബിഎസ്എഫ് ആസ്ഥാനത്ത് ചേര്‍ന്ന യോഗത്തില്‍ പോണ്‍ വീഡിയോ പ്രദര്‍ശിപ്പിച്ച സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടതായി പഞ്ചാബ് ഫ്രണ്ടിയര്‍ ഐജി മുകുള്‍ ഗോയല്‍. വീഡിയോ പ്രദര്‍ശിപ്പിക്കപ്പെട്ടതായി അധികൃതര്‍ ശരിവച്ചു.
ഞായറാഴ്ച അമൃത്സറിലെ ബിഎസ്എഫ് ആസ്ഥാനത്ത് ചേര്‍ന്ന 77മത് ബറ്റാലിയന്‍ ദര്‍ബാറിലാണ് പോണ്‍ വീഡിയോ അബദ്ധത്തില്‍ പ്രദര്‍ശിപ്പിച്ചത്. നിരവധി വനിതാ ഓഫീസര്‍മാര്‍ പങ്കെടുത്ത യോഗത്തില്‍ 90 സെക്കന്റോളം സമയം പോണ്‍ വീഡിയോ പ്രദര്‍ശിപ്പിച്ചു.
ഒരു ഉദ്യോഗസ്ഥന്റെ ഔദ്യോഗിക ലാപ്‌ടോപ്പില്‍ നിന്നാണ് വലിയ സ്‌ക്രീനില്‍ പോണ്‍ വീഡിയോ പ്രദര്‍ശിക്കപ്പെട്ടത്. ദൃശ്യാവിഷ്കാരത്തിനായി പ്രദര്‍ശിപ്പിച്ച വീഡിയോ മാറിപ്പോകുകയും സെക്‍സ് വീഡിയോ പ്ലേ ആയതുമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം.
ഔദ്യോഗിക ലാപ്‌ടോപ്പില്‍ എങ്ങനെയാണ് പോണ്‍ വീഡിയോ എത്തിയതെന്നാണ് പ്രധാനമായും അന്വേഷിക്കുക.
സംഭവം വിവാദമായതോടെ വിശദീകരണവുമായി ബിഎസ്എഫ് രംഗത്തെത്തി. യോഗത്തില്‍ ഏഴോ എട്ടോ വനിതാ ഓഫീസര്‍മാര്‍ മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നും രണ്ടു മുതല്‍ അഞ്ച് സെക്കണ്ട് മാത്രമാണ് ക്ലിപ്പ് ലിക്കായതെന്നുമാണ് ഐജി മുകുള്‍ ഗോയല്‍ പറയുന്നത്.