96 കാരിയായ അമ്മയെ പട്ടിണിക്കിട്ട് മകന്‍ വിനോദയാത്രയ്ക്ക് പോയി

Webdunia
തിങ്കള്‍, 30 ഒക്‌ടോബര്‍ 2017 (11:21 IST)
വൃദ്ധയായ മാതാവിനെ ഉള്ളിലിട്ടു വീടുപൂട്ടി മകനും കുടുംബവും അവധിയാഘോഷത്തിന് പോയി. പട്ടിണിയിലായ മാതാവിനെ നാട്ടുകാര്‍ പൂട്ടു തകര്‍ത്ത രക്ഷപ്പെടുത്തുകയായിരുന്നു. ലോകത്തെമൊത്തം ഞെട്ടിച്ച ഈ സംഭവം നടന്നത് കൊല്‍ക്കത്തയിലാണ്.  96 കാരി സബിതാനാഥിനെ മൂത്ത മകനും കുടുംബവും ഉപേക്ഷിച്ചത് ശനിയാഴ്ച രാവിലെയായിരുന്നു.
 
വീടിനുള്ളില്‍ കിടന്നുറങ്ങുമ്പോഴാണ് സബിതാനാഥിനെ മകന്‍ ബാങ്കുദ്യോഗസ്ഥനായ ബികാഷ് പുറത്തു നിന്നും പൂട്ടിയ ശേഷം പോയത്. താന്‍ എഴുന്നേറ്റപ്പോ എല്ലാവരും പോയെന്നാണ് സബിത പറഞ്ഞത്. എന്നിരുന്നാലും ബികാഷ് മാതാവിനോട് ഇങ്ങിനെ തന്നോട് ചെയ്യുമെന്ന് സ്വപ്നത്തില്‍ പോലും വിചാരിച്ചിരുന്നില്ലെന്ന് ഇളയമകന്‍ മദന്‍ പറഞ്ഞു. 
 
ഏതാനും ബിസ്‌ക്കറ്റ് മാത്രമായിരുന്നു ഇത്രയും സമയം സബിത ആകെ കഴിച്ചത്. അതും ഉപേക്ഷിച്ചു പോയവര്‍ ഇട്ടു കൊടുത്തതാണെന്ന് തോന്നി. മുഖം കഴുകാന്‍ വാഷ്‌റൂമിലേക്ക് പോകാന്‍ പോലും തനിക്ക് ആരോഗ്യമില്ലായിരുന്നെന്ന് സബിത പറഞ്ഞു. 
Next Article