One Nation One Election: ഒരു രാജ്യം ഒരൊറ്റ തിരെഞ്ഞെടുപ്പ്, സമിതി റിപ്പോർട്ടിലെ പ്രധാന നിർദേശങ്ങൾ

അഭിറാം മനോഹർ
വെള്ളി, 15 മാര്‍ച്ച് 2024 (16:17 IST)
ലോകസഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കും ഒറ്റ തെരെഞ്ഞെടുപ്പ് നടത്താനുള്ള ശുപാര്‍ശകള്‍ മുന്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദിന്റെ നേതൃത്വത്തിലുള്ള സമിതി രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് സമര്‍പ്പിച്ചു. ഒരു രാജ്യം ഒരു തെരെഞ്ഞെടുപ്പ് എന്നത് രാജ്യത്തിന്റെ വികസനത്തിനും സാമൂഹിക ഏകീകരണത്തിനും ജനാധിപത്യ അടിത്തറയെ ശക്തമാക്കാനും സഹായിക്കുമെന്ന് സമിതി പറയുന്നു.
 
തെരെഞ്ഞെടുപ്പുകള്‍ ഏകീകരിക്കുന്നതോടെ വിഭവങ്ങളുടെ അനാവശ്യമായ ഉപയോഗം തടയാനും വികസനവേഗം കൈവരിക്കാനും സാധിക്കും.
 
ആദ്യ ചുവടായി ലോകസഭാ നിയമസഭാ തിരെഞ്ഞെടുപ്പുകള്‍ ഒന്നിച്ചാക്കുക. 100 ദിവസത്തിനുള്ളില്‍ തദ്ദേശ തെരെഞ്ഞെടുപ്പുകള്‍ നടത്തുക
 
ലോകസഭാ നിയമസഭാ തെരെഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ സിറ്റിങ് രാഷ്ട്രപതി വിജ്ഞാപനം പുറപ്പെടുവിക്കണം, ആ ദിബസം നിയമന ദിവസമായി പരിഗണിക്കണം
 
തൂക്ക് സഭ അവിശ്വാസപ്രമേയം തുടങ്ങിയവ കാലാവധി പൂര്‍ത്തിയാക്കും മുന്‍പ് നിയമസഭകളോ ലോകസഭയോ പിരിച്ചുവിടേണ്ട സാഹചര്യമുണ്ടായാല്‍ അവശേഷിക്കുന്ന സമയത്തിന് മാത്രം തെരെഞ്ഞെടുപ്പ്
 
ലോകസഭാ നിയമസഭാ തെരെഞ്ഞെടുപ്പുകള്‍ക്കൊപ്പം തദ്ദേശ തെരെഞ്ഞെടുപ്പ് നടത്താന്‍ അനുച്ഛേദം 324 എ എന്ന വകുപ്പ് കൂടി ഉള്‍പ്പെടുത്തണം. എന്നിവയാണ് സമിതിയുടെ പ്രധാന ശുപാര്‍ശകള്‍. 47 രാഷ്ട്രീയ പാര്‍ട്ടികളാണ് രാം നാഥ് കോവിന്ദ് സമിതിക്ക് മുന്നില്‍ അഭിപ്രായം അറിയിച്ചത്. ഇതില്‍ 32 പാര്‍ട്ടികള്‍ ആശയത്തെ പിന്തുണച്ചു. കോണ്‍ഗ്രസ്,ഡിഎംകെ,എഎപി,ഇടതുപാര്‍ട്ടികള്‍ അടക്കം 15 പാര്‍ട്ടികള്‍ എതിര്‍ത്തു.

അനുബന്ധ വാര്‍ത്തകള്‍

Next Article